പറക്കണമെന്ന കുഞ്ഞു മനസ്സിന്റെ മോഹത്തിന് സ്വപ്‌നസാക്ഷാത്ക്കാരം

കുഞ്ഞു മനസ്സിലെ ഏറ്റവും വലിയ മോഹത്തിന് ചിറക് മുളച്ചപ്പോള്‍ അദൈ്വതിന് സ്വപ്‌ന സാക്ഷാത്കാരമായി. അര്‍ബുദ ബാധിതനായ ചേര്‍ത്തല സ്വദേശിയായ ഒന്‍പതുവയസ്സുകാരന്റെ വലിയ സ്വപ്‌നമായിരുന്നു വിമാനത്തില്‍ കയറുകയെന്നത്. എപ്പോഴും ആ ആഗ്രഹം എല്ലാപേരോടും പറയുമായിരുന്നു. ജീവകാരുണ്യ സംഘടനയായ റിച്ച് വേള്‍ഡ് വൈഡിന്റെ വണ്‍ മോര്‍ വിഷാണ് അദൈ്വതിന്റെ സ്വപ്നത്തെ വാനിലുയര്‍ത്തിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്കാണ് അദൈ്വത് വിമാനത്തില്‍ സഞ്ചരിച്ചത്. വിമാനത്താവള അഝികൃതരും ഗ്രൗണ്ട് സ്റ്റാഫും അദൈ്വതിനെ വിമാനത്താവള പരിസരവും മറ്റും ചുറ്റി നടന്ന് കാണിച്ചു. വിമാനത്തില്‍ കയറിയ അദൈ്വതിനെ പൈലറ്റ് നേരിട്ട് സ്വീകരിച്ച് കോക്പിറ്റില്‍ കൊണ്ടു പോയി വിമാനത്തെ പരിചയപ്പെടുത്തി. അദൈ്വതിനൊപ്പം അമ്മ ശാലിനി റീച്ച് വേള്‍ഡ് വൈഡ് സിഎഫ് ഒ റോണക് മാത്യു ഛായാഗ്രാഹകന്‍ അനില്‍ വിജയ് എന്നിവരും യാത്ര ചെയ്തു
രക്താര്‍ബുദ ബാധിതനായ അദൈ്വതിനു തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ പുരോഗമിക്കുകയാണ്. 21 കീമോയും 37 റേഡിയേഷനും പൂര്‍ത്തിയാക്കി.
വണ്‍ മോര്‍ വിഷ് പദ്ധതിയിലൂടെ 18 വയസ്സില്‍ താഴെയുള്ള രോഗാതുരരുടെ ആഗ്രഹ സാക്ഷാത്ക്കാരത്തിന് അവസരമൊരുക്കുകയാണു റീച്ച് വേള്‍ഡ് വൈഡ് വണ്‍ മോര്‍ വിഷിലൂടെ ആഗ്രഹ സാഫല്യം നേടുന്ന അമ്പതാമത്തെ കുട്ടിയാണ് അദൈ്വത്.
https://www.facebook.com/Malayalivartha























