മന്ത്രി എം.എം.മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ മൂന്നാറില്‍ കൈയേറിയ സ്ഥലം ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉടൻ

മൂന്നാറില്‍ ഭൂമി കൈയേറിയ സി പി എം ശാന്തമ്പാറ ഏരിയ കമ്മിറ്റി അംഗത്തിന്റെയും കൈയേറ്റവും ഉടന്‍ ഒഴിപ്പിക്കും. മൂന്നാര്‍ ഭൂമി കൈയേറ്റം അട്ടിമറിക്കാനായി ഞായറാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനമെങ്കില്‍ അതിനോട് സി പി ഐ വിട്ടുവീഴ്ച ചെയ്യില്ല. കോണ്‍ഗ്രസും വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടതില്ലെന്നാണ് തീരുമാനം.
പ്രതിപക്ഷനേതാവും സി പി ഐ നേതാക്കളും തമ്മില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സി പി ഐ ക്ക് പിന്തുണ നല്‍കിയേക്കും. കേരള കോണ്‍ഗ്രസിനോട് സി പി എം കാണിച്ച അടവുനയം സി പി ഐ യോട് കോണ്‍ഗ്രസ് എടുക്കും.
എം.എം.മണിയെ പ്രതിസന്ധിയാലാക്കാനാണ് സി.പി.ഐയുടെ തീരുമാനം. അതിലൂടെ പിണറായിയെ പിടിക്കാനും സി പി ഐ ആലോചിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മുമായി സി പി എം നടത്തിയ അടവുനയത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ സി പി ഐ കൂടുതല്‍ ശക്തമാക്കും.
മുന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചതെന്ന് സി പി ഐ കരുതുന്നു. കൈയേറ്റം അടിയന്തിരമായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ശക്ത്മാക്കാന്‍ സഹകരണം ആവശ്യപ്പെട്ട് സി പി ഐ യോഗത്തില്‍ പങ്കെടുക്കന്നവരെ സമീപിച്ചിട്ടുണ്ട്. സി പി എം കൈയേറ്റം ഒഴിപ്പിക്കാന്‍ യോഗം വിളിച്ച പശ്ചാത്തലത്തില്‍ സി പി ഐ യും സി പി എമ്മും തമ്മിലുളള തെറ്റല്‍ രൂക്ഷമാകും . മണിയുടെ സഹോദരന്റ കൈയേറ്റം രേഖയിലാക്കിയത് അതിനു വേണ്ടിയാണ്.
https://www.facebook.com/Malayalivartha























