മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സഹേദരന്‍ സഹോദരിയോട് ചെയ്തത്?

മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കൊല്ലം കുരീപ്പുഴ ഐക്കരതെക്കേതില്‍ വീട്ടില്‍ മണിയന്‍ എന്ന ശശിധരന്‍ പിള്ളയാണ് അറസ്റ്റിലായത്. സഹോദരിയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു ഇയാള്‍. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി പിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് സഹോദരന്‍ മണിയന്‍ അറസ്റ്റിലായത്.
വീടിന് അടുത്ത് കട നടത്തുകയാണ് സുമതിക്കുട്ടിയമ്മ. കട തുറക്കാതെ വന്നതോടെ അയല്‍വാസികള്‍ തിരക്കിയപ്പോഴാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. അടുക്കള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.മൃതദേഹം പരിശോധിച്ചപ്പോഴാണ് തലയ്ക്ക് മര്‍ദ്ദനമേറ്റതായി കണ്ടത്. വീടിനകത്ത് രക്തക്കറ കണ്ടതോടെ സംഭവം കൊലപാതകമാണെന്ന് സൂചന ലഭിക്കുകയായിരുന്നു.സുമതിക്കുട്ടിയമ്മ കിടന്നിരുന്ന മുറിയിലും കട്ടിലിലും ഭിത്തിയിലുമെല്ലാം രക്തം കണ്ടിരുന്നു. പൊട്ടിയ നിലയില്‍ താലിയും കണ്ടെടുത്തു. കൊലപാതക സൂചന ലഭിച്ച പോലീസ് ഇവിടെ വന്നിരുന്നവരെ തിരയുകയായിരുന്നു.അപ്പോഴാണ് സഹോദരന്‍ തലേ ദിവസം രാത്രി വന്നിരുന്നുവെന്ന വിവരം ലഭിച്ചത്. മണിയനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
സഹോദരിയോട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉറങ്ങിയ സഹോദരിയെ അമ്മി കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ആഭരണങ്ങള്‍ കവര്‍ന്നശേഷം പ്രതി മൃതദേഹം കിണറ്റിലേക്ക് ഇടുകയായിരുന്നു. പുലര്‍ച്ചെ രക്ഷപ്പെടുകയും ചെയ്തു. അയല്‍വാസികള്‍ തിരച്ചില്‍ നടത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് നിന്ന് കിണ്ടിയും വിളക്കും ലഭിച്ചിരുന്നു.ഇത് പോലീസിനെ കബളിപ്പിക്കാന്‍ പ്രതി മനപ്പൂര്‍വം ചെയ്തതാണെന്ന് വ്യക്തമായി. വെള്ളമെടുക്കാന്‍ വന്നപ്പോള്‍ സുമതിക്കുട്ടിയമ്മ കാല്‍ വഴുതി വീണതാണെന്ന് വരുത്താനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ രക്തക്കറ കണ്ടതോടെയാണ് കൊലപാതകമാണെന്ന് ബോധ്യപ്പെട്ടത്.
https://www.facebook.com/Malayalivartha


























