പ്രണയം നടിച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ടെക്കി അറസ്റ്റില്‍

ടെക്‌നോപാര്‍ക്കിലെ ഐ.ടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി നോക്കിയിരുന്ന യുവതിയെ പീഡിപ്പിച്ച ടെക്കി അറസ്റ്റില്‍. ആന്ധ്ര വിജയവാഡ സ്വദേശിനിയെ പ്രണയം നടിച്ച് ഒപ്പം താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത തെലുങ്കാന ഖമ്മം ജില്ലയില്‍ പാല്‍വഞ്ച വില്ലേജില്‍ ഇന്ദിരാ നഗര്‍ കോളനിയില്‍ രാജ് മോഹന്‍ സിംഗ് താക്കൂറാണ് (28) അറസ്റ്റിലായത്.
2015ല്‍ യു.എസ്.ടി ഗ്ലോബല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച യുവതിയെ അതേ കമ്പനിയില്‍ തന്നെ ജോലി നോക്കുന്ന പ്രതി സ്‌കൈപ്പിലൂടെയാണ് പ്രണയം നടിച്ച് പാട്ടിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വിവാഹം വാഗ്ദാനം ചെയ്ത് പലതവണ യുവതിയെ പ്രതിയുടെ ഫ്‌ലാറ്റില്‍ താമസിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ പ്രതി നാട്ടില്‍ വേറെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ രഹസ്യമായി നടത്തി. ഗര്‍ഭിണിയായ യുവതിയെ രഹസ്യമായി ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.
യുവതി കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് തെലുങ്കാനയിലേക്ക് കടന്ന പ്രതിയെ കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അജയ് കുമാര്‍, എ.എസ്.ഐ ഷാജി, തുമ്പ എസ്.ഐ അജയകുമാര്‍, സി.പി.ഒമാരായ സാജു, രഞ്ജിത്ത്, ഷിബു, ഹോം ഗാര്‍ഡ് ഗിരീശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























