പൊള്ളാച്ചി മീനാക്ഷിപുരം പാതയില്‍ ട്രെയിന്‍ പാളംതെറ്റി

പൊള്ളാച്ചി മീനാക്ഷിപുരം പാതയില്‍ എക്‌സപ്രസ് ട്രെയിന്‍ പാളംതെറ്റി. തിരുനെല്‍വേലിയില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് (01322) പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50ഓടെയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മീനാക്ഷിപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ വാളക്കൊമ്പിലാണ് അപകടമുണ്ടായത്. എഞ്ചിനും, തൊട്ടടുത്ത ജനറല്‍ കോച്ചുമാണ് പാളം തെറ്റിയത്. അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നും പ്രത്യേക ദൗത്യസംഘം മീനാക്ഷിപുരത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റെയില്‍വെ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്
https://www.facebook.com/Malayalivartha
























