ഫെയ്‌സ്ബുക്ക് വീഡിയോ; കുമ്മനത്തിനെതിരെ കേസെടുത്തു

പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വീഡിയോ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നാണ് പരാതി.
നേരത്തെ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും രാഷ്ട്രീയ വിഭാഗങ്ങളില്‍ സ്പർദ്ധ വളര്‍ത്തുന്നതിനും ദുരുദ്ദേശത്തോടു കൂടി ബോധപൂര്‍വ്വമാണ് ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























