എറണാകുളത്ത് സഹോദരിമാരെ ലോറി ഡ്രൈവര്‍മാര്‍ പീഡിപ്പിച്ചു; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളത്ത് ആദിവാസി സഹോദരിമാരെ പീഡിപ്പിച്ചതിനു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവര്‍മാരെയാണ് പോലീസ് പിടികൂടിയത്. കുട്ടമ്പുഴയിലെ ആദിവാസി സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്.
പുന്നേക്കാട് കല്ലറയ്ക്കല്‍ ജോബി (36), കുരുവിനാംപാറ മഞ്ഞളാംകുഴിയില്‍ മഹേഷ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 22ഉം 17ഉം വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
രാത്രി മുതല്‍ രണ്ടു പേരെയും കാണാനില്ലെന്ന് മാതാപിതാക്കള്‍ കുട്ടമ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസം അടിമാലിയില്‍ വച്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലത്തു നിന്നു ബസിലാണ് പെണ്‍കുട്ടികള്‍ രാത്രിയോടെ നേര്യമംഗലത്ത് എത്തിയത്. അടിമാലിക്കു സമീപം മച്ചിപ്ലാവിലെ വീട്ടിലേക്കു പോവാന്‍ രാത്രി 1.30നു ഇരുവരും ലോറിയില്‍ കയറുകയായിരുന്നു.
ലോറി അടിമാലിയില്‍ എത്തുന്നതുവരെ പ്രതികള്‍ തങ്ങളെ മാറി മാറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലീസിനു മൊഴി നല്‍കി. തേനിയില്‍ പോയി ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























