സ്വപ്നങ്ങള്‍ സഫലമാകാന്‍ ഞങ്ങളിരുവരും അധ്വാനിക്കുന്നു; വ്യത്യസ്തമായൊരു പ്രണയ കഥ

രാത്രി സഞ്ചാരികളുടെ വിശപ്പടക്കാനായി വഴിയോരത്തു തട്ടുകട നടത്തുന്നവര്‍ക്ക് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ടാകും. എല്ലാരും ഉറങ്ങുന്ന സമയത്തും വിശക്കുന്നവരുടെ വയറു നിറയ്ക്കാന്‍ വേണ്ടി അവര്‍ ഉണര്‍ന്നിരിക്കണമെങ്കില്‍ അവര്‍ക്കുമുണ്ട് കുഞ്ഞു ലക്ഷ്യങ്ങളും സ്വപ്നങ്ങളും. ജീവിതമാര്‍ഗം എന്നതിലുപരി ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികൂടിയാണിത്. അങ്ങനെയൊരു കഥയാണ് സ്‌നേഹ പ്രേംശങ്കര്‍ ദമ്പതിമാര്‍ക്ക് പറയാനുള്ളത്.
സ്‌നേഹ ലിംമ്ഗാമോക്കര്‍എന്ന മഹാരാഷ്ട്രക്കാരി പെണ്‍കുട്ടിയും പ്രേംശങ്കര്‍ മണ്ഡല്‍ എന്ന ജാര്‍ക്കണ്ഡ് സ്വദേശിയും ഓര്‍ക്കുട്ടിലൂടെ കണ്ട് പരിചയസപ്പെട്ടവരാണ്. ആ പരിജയം ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി.
ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട് പ്രണയിച്ചാലുണ്ടാവുന്ന എല്ലാ അനര്‍ഥങ്ങളും ഇവരുടെ പ്രണയകഥയിലുണ്ടായി. അപ്പോളേക്കും സ്‌നേഹക്ക് പിഎച്ച്ഡി ചെയ്യാന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ അവസരം ലഭിച്ചു. ഒടുവില്‍ അവര്‍ കേരളത്തിലേക്ക് വരുകയായിരുന്നു. പിഎച്ച്ഡി പഠനത്തിനും ജീവിതച്ചിലവിനും പണം വേണം അങ്ങനെയാണ് ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് തട്ടുകട നടത്താന്‍ തുടങ്ങിയത്.
സോഷ്യല്‍വര്‍ക്കില്‍ ബിരുദധാരികളായ ഇരുവര്‍ക്കും മറ്റൊരു ആഗ്രഹം കൂടിയുണ്ട്. പഠനം പൂര്‍ത്തിയായ ശേഷം ജര്‍മ്മനിയിലേക്കു പറക്കണം. ഡല്‍ഹിയിലെ സിഎജിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രേംശങ്കര്‍ സ്‌നേഹയോടൊപ്പം ജീവിക്കാനായി കേരളത്തിലേയ്ക്കു വന്നത്. കുക്കിങ് ഏറെ ഇഷ്ടമായതുകൊണ്ട് ഇഷ്ടപ്പെട്ട ജോലിചെയ്തു പണം സമ്പാദിക്കുന്നു. ''ജീവിതച്ചിലവിനേക്കാള്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് പണം സമ്പാദിക്കാനാണ്. കാരണം എങ്കില്‍ മാത്രമേ സ്‌നേഹയുടെ ആഗ്രഹം പോലെ അവള്‍ക്കൊരു ശാസ്ത്രഞ്ജ ആകാന്‍ സാധിക്കൂ.
വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ആറു വര്‍ഷമായിട്ടും പഠനത്തിനു വേണ്ടി, തങ്ങളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി ഹണിമൂണ്‍ ഉള്‍പ്പെടെ പല കാര്യങ്ങളും ഈ ദമ്പതികള്‍ വേണ്ടന്നു വച്ചു. സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമായാല്‍ ചിലപ്പോള്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ ഞാനൊരു ഒരു റെസ്‌റ്റോറന്റ് തുറന്നേക്കാംഎന്ന് പ്രേം ശങ്കര്‍ പറയുന്നു. സ്വപ്നങ്ങള്‍ സഫലമാകാന്‍ ഞങ്ങളിരുവരും അധ്വാനിക്കുന്നു. പകല്‍ പിഎച്ച്ഡി പഠനം രാത്രിയില്‍ തട്ടുകട നടത്തും അങ്ങനെയാണ് സ്‌നേഹയുടെ ദിവസങ്ങളിപ്പോള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും. പ്രേംശങ്കര്‍ പറഞ്ഞു നിര്‍ത്തുന്നു.
https://www.facebook.com/Malayalivartha


























