ബന്ധുനിയമനം; ഇ.പി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലന്ന് വിജിലന്‍സ്

ഉറ്റബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിച്ച സംഭവത്തില്‍ മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനെതിരായി അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനാവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ജയരാജനോ മറ്റുള്ളവരോ സാമ്പത്തിക ലാഭം ഉണ്ടാക്കണം. എന്നാല്‍, ഈ കേസില്‍ ജയരാജന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വിജിലന്‍സ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























