സെന്‍കുമാറിനെതിരെ ശിഖണ്ഡി വേഷം; പുതിയ നിയമനം തെറിപ്പിക്കാന്‍

സെന്‍കുമാറിനെതിരെ ശിഖണ്ഡി വേഷം കെട്ടിക്കാന്‍ എ ഐ.ജി.ഗോപാലകൃഷ്ണനെ സി പി എം ഇറക്കിയത് സെന്‍കുമാറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിയമനം അട്ടിമറിക്കാന്‍. സെന്‍കുമാറിനെതിരെ കടുത്ത വൈരാഗ്യവുമായി നടക്കുന്ന ഗോപാലകൃഷ്ണന്‍ സ്വയമാണ് സി പി എമ്മിന്റെ ചാവേറാകാന്‍ തീരുമാനിച്ചത്. സെന്‍കുമാറിനെതിരെ താന്‍ പരസ്യ യുദ്ധത്തിന് തയ്യാറാണെന്ന് ഗോപാലകൃഷ്ണന്‍ തന്നെയാണ് പിണറായിയുടെ അടുപ്പക്കാരെ അറിയിച്ചത്. വിവരമറിഞ്ഞ പിണറായി പ്രോസിക്യൂഷന്‍ അനുമതി ഒപ്പിട്ട് നല്‍കുകയായിരുന്നു. നളിനി നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചെത്തിയ ഫയലിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്.
പണ്ട് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു ഗോപാലകൃഷ്ണന്‍. ഇപ്പോള്‍ പിണറായിയുടെ വിശ്വസ്തന്‍. ഇത്രയും മെയ് വഴക്കമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കേരള പോലീസിലില്ല. ഇങ്ങനെയുള്ളവരെ കുറിച്ചാണ് അവതാരങ്ങള്‍ എന്ന് പിണറായി പറഞ്ഞത്. സെന്‍കുമാറിനെതിരെ എ.ഐ.ജി ഗോപാലക്യഷ്ണന്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിനെ സമീപിച്ചത് സെന്‍കുമാറിന് ലഭിക്കാന്‍ പോകുന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാനം അട്ടിമറിക്കുന്നതിനു വേണ്ടിയാണ്. ഇക്കാര്യത്തില്‍ സെന്‍കുമാറിന്റെ ഭാഗത്താണ് ശരി. സെന്‍കുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി ആകുന്നതിനു മുമ്പ് തുടങ്ങിയതാണ് ഗോപാലക്യഷ്ണനുമായുള്ള വിരോധം. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേളി കായലില്‍ മരിച്ചു കിടന്ന രാജേന്ദ്രന്‍ കാണി എന്നയാളുടെ മരണം അന്യേഷിക്കാന്‍ ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിരോധം.
മനുഷ്യാവകാശ കമ്മീഷനില്‍ ഐ.ജിയായി സെന്‍കുമാറും ഡിവൈഎസ്പിയായി ഗോപാലകൃഷ്ണനും ഒരു കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഒരു പ്രത്യേക വിഷയത്തില്‍ സെന്‍കുമാറും ഗോപാലകൃഷ്ണനും തമ്മിലുള്ള വിരോധം മൂര്‍ഛിക്കുകയും അടിയുടെ വക്കോളമെത്തുകയും ചെയ്തു. അക്കാലത്ത് സെന്‍കുമാര്‍ ഗോപാലകൃഷ്ണന്റെ സി.ആറില്‍ മോശമായി എഴുതി. പിന്നീട് അതിനോട് വിയോജിച്ചത് അന്നത്തെ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഹൈക്കോടതി ജസ്ജി ജസ്റ്റിസ് വി പി മോഹന്‍കുമാറാണ്. ജഡ്ജിയുടെ വിയോജിപ്പാണ് ഗോപാലകൃഷ്ണന് ഐ.പി.എസ്. നേടികൊടുത്തത്.
https://www.facebook.com/Malayalivartha


























