മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം കോടതി അസാധുവാക്കി; സമരം പൊടിപൊടിച്ചു

മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം കോടതി അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരുടെ ബാഹുല്യം മൂലം തുടക്കത്തില്‍ പോലീസിന് മാര്‍ച്ച് നിയന്ത്രിക്കാന്‍ സാധിച്ചില്ല. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടുതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വൈക്കത്തു നിന്നെത്തിയ പോലീസ് സംഘം യുവതിയെ വീട്ടിലെത്തിച്ചു. പോലീസ് സംരക്ഷണയില്‍ കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു യുവതി.
മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ തയ്യാറല്ലെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞെങ്കിലും പോലീസ് വാഹനത്തില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ യുവതിയെ വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്.
https://www.facebook.com/Malayalivartha


























