അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്; ഇ.പി.ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക്

ഇ.പി.ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന സംസ്ഥാന വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ വഴിയൊരുങ്ങിയത്. ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന് പിണറായിക്കുണ്ടായിരുന്നു. എന്നാല്‍ കോടിയേരിക്ക് അത്തരമൊരു താത്പര്യം ഉണ്ടായിരുന്നില്ല. മന്ത്രി സ്ഥാനം ഇല്ലാതായതിനു ശേഷം കോടിയേരിയും ജയരാജനും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. എന്നാല്‍ ജയരാജന്റെ രാഷ്ട്രീയ ജീവിതം കളങ്കിതമാക്കാന്‍ പിണറായി ആഗ്രഹിക്കുന്നില്ല.
ജേക്കബ് തോമസ് ജയരാജനെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ ഒഴിവാക്കിയത്. ലോകനാഥ് ബഹ്‌റയെ വിജിലന്‍സ് മേധാവിയാക്കിയത് സര്‍ക്കാരിനു താത്പര്യമുള്ള കേസുകളില്‍ ഇടപെടുന്നതിനു വേണ്ടിയാണ്. ലോകനാഥ്ബഹ്റയുടെ ആദ്യ റിപ്പോര്‍ട്ടാണ് ജയരാജന്‍ കേസ്. ജയരാജന്‍ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജയരാജന്‍ ജോലി നല്‍കിയവരാരും സര്‍ക്കാര്‍ ശമ്പളം വാങ്ങിയിട്ടില്ല.
ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയാലും അദ്ദേഹത്തിന് വ്യവസായ വകുപ്പ് നല്‍കാന്‍ സാധ്യതയില്ല. അതേ സമയം മറ്റേതെങ്കിലും പ്രധാന വകുപ്പ് നല്‍കും. ജയരാജനെ മന്ത്രിയാക്കണമെന്നു തന്നെയാണ് കേന്ദ്ര കമ്മിറ്റിയുടെയും നിലപാട്. നമ്പ്യാര്‍ സമുദായംഗമാണ് ജയരാജന്‍. അദ്ദേഹത്തെ ഒഴിവാക്കിയാല്‍ അത് സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കും. പ്രത്യേകിച്ച് തിയ്യ സമുദായത്തിലുള്ള മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ . ശ്രീമതി ടീച്ചറെയും ഇ.പിയെയും നടപടിയില്‍ നിന്ന് ഒഴിവാക്കിയതും ഇതുകൊണ്ടാണ്.
മന്ത്രി സ്ഥാനം പോയതോടെ ജയരാജന്‍ പാര്‍ട്ടി നേതാക്കളില്‍ നിന്നും അകന്നാണ് കഴിയുന്നത്. നിര്‍ണായക സന്ദര്‍ഭത്തില്‍ തന്നെ ആരും സഹായിച്ചില്ലെന്ന് അദ്ദേഹത്തിനു പരാതിയുണ്ട്.
https://www.facebook.com/Malayalivartha


























