സംഗീതത്തിലലിഞ്ഞ് ഈ ജന്മം, വൈക്കം വിജയലക്ഷ്മിക്ക് ഇത് മറക്കാനാകാത്ത നീമിഷങ്ങള്‍

മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപ്പെടുത്തിയ ശ്രീമാതൃഭൂതം എന്ന കീര്‍ത്തനം എം.ജയചന്ദ്രനു കീഴില്‍ സ്വന്തം വീട്ടിലിരുന്നു കേട്ട് പഠിക്കുമ്പോള്‍ വിജയ ലക്ഷ്മിക്ക് മനസ്സില്‍ ആത്മ സാക്ഷാത്കാരത്തിന്റെ നിമിഷങ്ങള്‍ .
വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിലെ സംഗീത പഠന മുറിയിലായിരുന്നു പഠനം. മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപ്പെടുത്തിയ ശ്രീമാതൃഭൂതം...എന്ന കീര്‍ത്തനമാണ് എം.ജയചന്ദ്രന്‍ വിജയലക്ഷ്മിയെ പാടി പഠിപ്പിച്ചത്. ഇരുവരും ഒന്നിച്ചു വൈകുന്നേരം സംഗീത കച്ചേരിയും അവതരിപ്പിക്കുന്നുണ്ട്.
കര്‍ണാടിക് സംഗീതത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതി ആലപിക്കുന്നതിനു മുന്‍പ് സംഗീതത്തോട് താന്‍ എത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഗീതം ദൈവമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ കൃതികള്‍ ആലപിക്കുമ്പോഴും നമ്മിലേക്കു ഈശ്വരീയം വന്നുചേരുന്നു. സംഗീതത്തിലൂടെ ഈശ്വരനും മനുഷ്യനും ഒന്നുചേരുന്നിടത്താണ് ഓരോ സംഗീതജ്ഞനും തന്റെ സംഗീതത്തെ സമര്‍പ്പിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. വിജയലക്ഷ്മി അങ്ങനെയൊരു ഗായികയാണ്. അങ്ങനെയുള്ള കുറേ ഗായകരുടെ തുടക്കം മാത്രമാണ്. ലോകം അറിയുന്ന പ്രതിഭാധനയായ ഒരു സംഗീതജ്ഞയായി വിജയലക്ഷ്മി മാറുമെന്നു തനിക്കുറപ്പുണ്ടെന്നും എം.ജയചന്ദ്രന്‍ പറഞ്ഞു.
എം.ജയചന്ദ്രനു കീഴില്‍ സ്വന്തം വീട്ടിലിരുന്നു സംഗീതം പഠിക്കാനായ അനുഭവം സ്വപ്ന സാക്ഷാത്കാരം എന്നാണ് വിജയലക്ഷ്മി വിശേഷിപ്പിച്ചത്. 2013ല്‍ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി പിന്നണി ഗായികയാകുന്നത്. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടി. തൊട്ടടുത്ത വര്‍ഷം കമലിന്റെ തന്നെ നടന്‍ എന്ന ചിത്രത്തില്‍ ഔസേപ്പച്ചന്‍ ഈണമിട്ട ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടു പാടി മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും നേടി. ചലച്ചിത്ര സംഗീത രംഗം വഴി നമ്മള്‍ നമ്മള്‍ അടുത്തറിഞ്ഞ രണ്ടു പേര്‍ പാട്ടു പഠനത്തിനായി ഒന്നിക്കുന്ന വിഡിയോ കാണാന്‍ ഏറെ കൗതുകകരവുമാണ്.
https://www.facebook.com/Malayalivartha


























