വിഴിഞ്ഞം പദ്ധതിയുടെ ഉത്തരവാദിത്വം തനിക്ക് മാത്രമെന്നും സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ് ഉമ്മന്‍ചാണ്ടി

വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ആരെയും ബലിയാടാക്കില്ല എന്നും കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തന്‍ തയാറാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയുമാണെന്നും അദ്ദേഹം പറഞ്ഞു സമര്‍ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തില്‍ സംസ്ഥാന താത്പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയത്. 2010 ലെ കരാറും 2012 ലെ കരാറും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഏതാണ് സംസ്ഥാനത്തിന് ഗുണപ്രദമെന്ന് താന്‍ നേരത്തെ വിശദീകരിച്ചിരുന്നു എന്നും കൂട്ടി ചേര്‍ത്തു.
ആദ്യത്തെ കരാറില്‍ 30 കൊല്ലമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 കൊല്ലമാക്കി കൊടുത്തു എന്നതാണ് ഇപ്പോഴത്തെ ആക്ഷേപം. ആദ്യ കരാറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി 30 കൊല്ലം കഴിഞ്ഞ് ലാഭവിഹിതം കിട്ടുമെന്നായിരുന്നു. എന്നാല്‍ അദാനിയുമായുണ്ടാക്കിയ കരാറില്‍ കരാര്‍ ഒപ്പിടുന്ന അന്ന് മുതല്‍ 40 കൊല്ലം വരെ എന്നാണ്. നാല് വര്‍ഷമാണ് നിര്‍മ്മാണകാലാവധി.
ആസൂത്രണ കമ്മീഷന്റെ മാര്‍ഗ്ഗനിര്‌ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 40 കൊല്ലം എന്ന വ്യവസ്ഥ അംഗീകരിച്ചത്. അതോടൊപ്പം 40 ാം കൊല്ലം മുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം വച്ച് ഓരോ വര്‍ഷവും വര്‍ധിച്ച് 40 ശതമാനം വരെ വരുമാനമാണ് കിട്ടുക. അല്ലാതെ ലാഭവിഹിതം മാത്രമല്ല. അതുപോലെതന്നെ തുറമുഖ അനുബന്ധ ബിസിനസ്സിനായി 30 ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു അതില്‍ നിന്ന് ഏഴാം വര്‍ഷം മുതല്‍ 10 ശതമാനം വരുമാനം ലഭിക്കും . ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടി വിലയിരുത്തി വേണം കരാര്‍ ഗുണകരമാണോ അല്ലയോ എന്ന് വിലയിരുത്താനെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























