അവസാനം ഫെയ്ബുക്ക് തന്നെ വ്യാജ ചിത്രം പിന്‍വലിച്ചു

കേരളത്തില്‍ പശുവിനെ അറുന്നുവെന്ന പോസ്റ്റിനൊപ്പം ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പ്രചരിപ്പിച്ച വ്യാജ ചിത്രം ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു. ചിത്രം ഇപ്പോള്‍ മറയ്ക്കപ്പെട്ട നിലയിലാണ്. ഫെയ്‌സ്ബുക്ക് പോളിസിക്ക് വിരുദ്ധമായി ക്രൂരതയും അശ്ലീതയും നിറഞ്ഞ ചിത്രങ്ങളാണ് ഫെയ്‌സ്ബുക്ക് പിന്‍വലിക്കുന്നത്.
സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ പശുവിനെ അറുത്തതിന്റെ ചിത്രമാണ് കെ. സുരേന്ദ്രന്‍ പ്രചരിപ്പിച്ചത്. ചിത്രത്തിലെ ഹിന്ദി ബോര്‍ഡ് ക്രോപ്പ് ചെയ്ത് മാറ്റിയ ശേഷമായിരുന്നു പ്രചരണം.
ചിത്രം കേരളത്തില്‍ നിന്നുള്ളതല്ലെന്ന് വ്യക്തമായിട്ടും ചിത്രം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. നേരത്തെ കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനത്തിനെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























