കന്നുകാലി കശാപ്പ് നിരോധനം ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നായ ഫെഡറിലിസത്തിന്റെ ലംഘനമാണ്, പിന്തുണ തേടി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു

കശാപ്പ് നിരോധനത്തില്‍ പിന്തുണ തേടി രാജ്യത്തുള്ള എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കന്നുകാലി കശാപ്പ് നിരോധനം ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നായ ഫെഡറിലിസത്തിന്റെ ലംഘനമാണ് ഇതില്‍ നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണസംവിധാനത്തിന് മേലുള്ള ഈ കടന്നുകയറ്റം അനുവദിച്ചു കൂടാത്തതാണ്.
ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും ജനാധിപത്യ വിരുദ്ധവും, മതനിരപേക്ഷവിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും.നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യ മതനിരപേക്ഷാ പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്കും കൂടി ഇത് ഇടായാക്കും.
1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടൂ അനിമല്‍സ് ആക്ടിന്റെ കീഴില്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ തികച്ചും വിചിത്രമാണ്. ആക്ടിന്റെ ഉദ്ദേശ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ല. കേന്ദ്രനിയമത്തിന്റെ കീഴില്‍ ഇപ്പോള്‍ പുതുതായി കൊണ്ടുവന്നിരിക്കുന്ന ഈ ചട്ടങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുക എന്ന ഗൂഢലക്ഷ്യങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha


























