കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 17ന് ഉദ്ഘാടനം ചെയ്യും

ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ പാളത്തിലേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താമെന്ന് അറിയിച്ചതോടെ മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആലുവയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
പ്രധാനമന്ത്രി എത്തുമെന്ന അറിയിപ്പു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു തിങ്കളാഴ്ചയാണ് ലഭിച്ചത്. ഇതോടെയാണ് തീയതിയും സ്ഥലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























