പിള്ളയ്ക്ക് സ്ഥാനം കിട്ടിയതോടെ പ്രവര്‍ത്തകരെ തള്ളിയെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു

കേരള കോണ്‍ഗ്രസ് ബി എന്നു പറഞ്ഞാല്‍ ബാലകൃഷ് ണപിള്ളയാണ്. പിന്നുള്ളത് മകനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. പിന്നെ നേതാക്കള്‍ ഉണ്ടോയെന്ന് തപ്പിനോക്കണം. എന്നാലും ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. മറ്റൊന്നുമല്ല, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടിയതോടെ പിള്ള അടങ്ങിയെന്നും ഇനി മറ്റാര്‍ക്കും ഒരു സ്ഥാനവും കിട്ടില്ലെന്നുമുള്ളതാണ് പ്രവര്‍ത്തകരിലെ രോക്ഷത്തിനു കാരണം.
ഈ രോക്ഷം മനസില്‍ കിടന്നു പുകയുന്നതോടെ പത്തനാപുരത്ത് ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കാന്‍ നിശ്ചയിച്ചിരുന്ന സ്വീകരണം അനിശ്ചിതത്വത്തില്‍. പാര്‍ട്ടിയുടെ താല്‍പര്യം മാനിക്കാതെ സ്വന്തം കാര്യം നടപ്പാക്കിയെന്നാണ് ആക്ഷേപം. പത്തനാപുരം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റു കൂടിയാണെങ്കിലും പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രതിസന്ധിമൂലമാണ് സ്വീകരണം മാറ്റിവച്ചത്. സ്വന്തം നാട്ടില്‍ സ്വീകരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് അങ്കമാലിയില്‍ വച്ച് കെ.ടി.യു.സിയെക്കൊണ്ട് പിള്ള സ്വീകരണം സംഘടിപ്പിച്ചുവെന്നും പരാതിയുണ്ട്.
മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് കാബിനറ്റ് പദവിയോടെ നിയമിതനായതിനാണ് പിള്ളയ്ക്ക് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇത് പാര്‍ട്ടിയ് ക്ക് ഭാവിയില്‍ ലഭിക്കാവുന്ന സാധ്യതകള്‍ അടച്ചുവെന്നാണ് അവരുടെ വികാരം. ഇതിലൂടെ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാനുണ്ടായിരുന്ന സാധ്യതയും ഇല്ലാതാക്കി. മാത്രമല്ല, മുന്നണിയിലെ ഘടകകക്ഷിപോലും ആക്കാന്‍ ഇടതുമുന്നണി തയാറാകാതിരിക്കുന്ന സാഹചര്യത്തില്‍ മുന്നണി വിടണമെന്ന വികാരമാണ് പാര്‍ട്ടിയില്‍ പൊതുവായുള്ളത്.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി മേഖല ക്യാമ്പുകളിലും കമ്മിറ്റികളിലും ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്തുകയും മുന്നണി വിടാന്‍ ഏകദേശധാരണയില്‍ എത്തുകയും ചെയ് തു. എന്നിട്ടും അതേക്കുറിച്ച് ആലോചിക്കാതെ സ്വന്തം നില മാത്രം നോക്കി പ്രവര്‍ത്തിക്കുകയായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ എന്നാണ് പൊതുവിലുള്ള വികാരം. ഇത് അംഗീകരിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ എതിര്‍പ്പാണ് മന്ത്രിസഭ തീരുമാനിച്ചിട്ടും പിള്ളയ്ക്ക് സ്ഥാനം ഏറ്റെടുക്കുന്നതിന് ഇത്രയും കാത്തിരിക്കേണ്ടിവന്നത്. അതുകൊണ്ട് ഇപ്പോള്‍ എടുത്ത ഈ തീരുമാനം ഭാവിയില്‍ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലാണുള്ളത്. 56 വര്‍ഷമായി എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യുണിയന്‍ പ്രസിഡന്റാണ് പിള്ള. എന്നാല്‍ ഇപ്പോള്‍ അവിടുത്തെ എന്‍.എസ്്.എസില്‍ ഗണേശനാണ് കൂടുതല്‍ സ്വാധീനം. ഈ സാഹചര്യത്തിലാണ് സ്വീകരണം നടക്കാതെ പോയതെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha
























