പുതിയ ചുമതലയില്ല; ജേക്കബ് തോമസ് അവധി ഒരുമാസത്തേയ്ക്ക് കൂടി നീട്ടി

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധി നീട്ടിയത്. ഇത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് അദ്ദേഹം കഴിഞ്ഞ ദിവസം കൈമാറി. ഇതോടെ മൂന്നുമാസമാകും ജേക്കബ് തോമസിന്റെ അവധി.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂണ്‍ 30 വരെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രണ്ടുമാസം മുന്‍പാണ് ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ അവധിയെടുക്കുന്നതായാണു കത്തില്‍ സൂചിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























