Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...

04 APRIL 2026 10:06 AM IST
മലയാളി വാര്‍ത്ത

ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത്(26), മക്കളായ ഹുമേറ(8), ആയിശ(6) എന്നിവരുടെ മരണത്തിലാണ് കൊലപാതകമെന്ന സംശയമുയർന്നിരിക്കുന്നത്.

സംഭവത്തിൽ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരുന്നു.
കഴിഞ്ഞദിവസമാണ് ഫർഹത്തിനെയും രണ്ടുമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അസറുദ്ദീന്റെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ സ്വകാര്യ നീന്തൽക്കുളത്തിലായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് അസറുദ്ദീനും കുടുംബവും ഇവിടെയെത്തിയത്. ഇവിടെ സമയം ചിലവഴിക്കുന്നതിനിടെ ഭാര്യയും കുട്ടികളും നീന്തൽക്കുളത്തിൽ വീണെന്നാണ് ഇയാളുടെ മൊഴി.

നാട്ടുകാരും സമീപവാസികളും എത്തിയാണ് യുവതിയെയും കുട്ടികളെയും നീന്തൽക്കുളത്തിൽനിന്ന് പുറത്തെടുത്തത്. എന്നാൽ, മൂവരും മരിച്ചിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അസറുദ്ദീൻ നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. അപകടമരണമല്ലെന്നും യുവതിയെയും കുട്ടികളെയും അസറുദ്ദീൻ കൊലപ്പെടുത്തിയതാണെന്നും ഇവർ ആരോപിച്ചു.
ഫർഹത്ത് ആൺകുഞ്ഞിനെ പ്രസവിക്കാത്തതിൽ അസറുദ്ദീന് പ്രശ്നങ്ങളുണ്ടായിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. ഫർഹത്ത് മൂന്നാമതും ഗർഭിണിയായപ്പോൾ ഇതും പെൺകുഞ്ഞായിരിക്കുമെന്ന് ഇയാൾ കരുതി.

തുടർന്ന് ഗർഭഛിദ്രത്തിനായി ഇയാൾ നിർബന്ധിച്ചു. എന്നാൽ, ഫർഹത്ത് ഇതിന് സമ്മതിച്ചില്ലെന്നും ഇതേത്തുടർന്ന് ദമ്പതിമാർക്കിടയിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അസറുദ്ദീനെതിരേ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽവിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (7 minutes ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (19 minutes ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (27 minutes ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (40 minutes ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (45 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (53 minutes ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (1 hour ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (1 hour ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (1 hour ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (1 hour ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (1 hour ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (2 hours ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (2 hours ago)

Malayali Vartha Recommends