5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം .അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിലും ഹിന്ദുക്കുഷ് മേഖലയിലുമാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.
ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹി-എൻസിആർ മേഖലയിലുള്ളവർക്ക് നേരിയ കുലുക്കം അനുഭവപ്പെടുകയുണ്ടായി.
ആളുകൾ വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും പുറത്തിറങ്ങി. പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. രാത്രി 9:46 ഓടെ അനുഭവപ്പെട്ട കുലുക്കം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നത്.
https://www.facebook.com/Malayalivartha


























