ശ്രീവല്‍സം ഗ്രുപ്പിന് പിന്നില്‍ മുന്‍ യുഡിഎഫ് മന്ത്രിയെന്ന് ആരോപണം . ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത ഇടപാടുകള്‍ക്ക് യുഡിഎഫിന്റെ പിന്തുണ ലഭിച്ചതായി സിപിഐയുടെ ആരോപണം. ആലപ്പുഴ സിപിഐ ജില്ലാ സെക്രട്ടറി ടി ആഞ്ചലോസാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചത്. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാന്‍ ശ്രീവല്‍സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫാണെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആഞ്ചലോസ് ആവശ്യപ്പെടുന്നു.ശ്രീവല്‍സം ഗ്രൂപ്പിന്റെ നിരവധി ഭൂമി ഇടപാടുകള്‍ക്ക് യുഡിഎഫിന്റെ ഒരു മുന്‍ മന്ത്രിയാണ് ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചതെന്നും സിപിഐ ആരോപിക്കുന്നു. ഹരിപ്പാട് ശ്രീവല്‍സം ഗ്രൂപ്പിനു ജ്വല്ലറിയും വസ്ത്രശാലയുമുണ്ട്. ഇവ തുടങ്ങാന്‍ വേണ്ടി കേരളത്തിനു പുറത്തും സ്വാധീനുമുള്ള യുഡിഎഫിന്റെ മുന്‍ മന്ത്രി സഹായിച്ചുവെന്നു ആഞ്ചലോസ് ആരോപിച്ചു.
ശ്രീവല്‍സം ഗ്രൂപ്പിന്റെ കീഴിലുള്ള 30ല്‍ അധികം സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്നു കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ശ്രീവല്‍സം ഗ്രൂപ്പ് മേധാവിയും നാഗാലാന്‍ഡ് പോലീസ് ഉദ്യോഗസ്ഥനുമായ എം കെ രാജേന്ദ്രന്‍ പിള്ളയ്ക്ക് കോടികളുടെ ബിനാമി ഇടപാടുകള്‍ നടത്തിയതായും തെളിഞ്ഞിരുന്നു. നാഗാലാന്‍ഡില്‍ അഡീഷനല്‍ എസ്പി മാത്രമായിട്ടുള്ള പിള്ളയ്ക്കു ഇത്രയും കോടികളുടെ സമ്പാദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























