ശിവപുരം ഗ്രാമത്തിന് നഷ്ടമായത് ആദ്യത്തെ എം ബി ബി എസ് വിദ്യാര്‍ഥിനിയെ...

ഒരു ചെറിയ പനിയായിരുന്നു അവള്‍ക്ക്. ചികിത്സ തേടിച്ചെന്നത് അവള്‍ പഠിച്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ത്തന്നെ. വകുപ്പ് മേധാവി എഴുതിക്കൊടുത്ത മരുന്നാണ് അവളുടെ ജീവനെടുത്തത്. മൃതശരീരത്തോടുപോലും അനാദരവ് കാണിക്കുന്ന പ്രവൃത്തിയാണ് ആസ്പത്രി അധികൃതര്‍ ചെയ്തത്. അവര്‍ തകര്‍ത്തു കളഞ്ഞത് എന്റെ എല്ലാമെല്ലാമാണ്'.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന സ്വന്തം മകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അബൂട്ടി. 2017 ജൂലൈ 18ന് ഷംനയുടെ വേര്‍പാടിന് ഒരു വര്‍ഷം തികയുന്നു.
https://www.facebook.com/Malayalivartha


























