വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഹൃദയസ്തംഭനം മൂലം ഉടമയായ ജ്യോല്‍സ്യന്‍ മരിച്ചു

വളര്‍ത്തുനായയുടെ ആക്രമണത്തിനിടെ ഹൃദയസ്തംഭനമുണ്ടായി ജ്യോത്സ്യന്‍ മരണപ്പെട്ടു. ബാലരാമപുരം പരുത്തിച്ചക്കോണം ചെറുത്തലവിളാകത്തുവീട്ടില്‍ വിജയന്‍ ജ്യോല്‍സ്യന്‍(60) ആണ് കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെട്ടത്.മണക്കാട് പുത്തന്‍കോട്ട കുര്യാത്തിയില്‍ വിജയന്‍ ജ്യോത്സ്യന്‍ നടത്തിയിരുന്ന ജ്യോതിഷാലയത്തിന് സമീപമായിരുന്നു സംഭവമുണ്ടായത്. ജ്യോതിഷാലയത്തിന് സമീപത്തെ വീട്ടിലേക്ക് പ്രാഥമികാവശ്യത്തിനായി പോയ വിജയന്‍ ജ്യോത്സ്യന് നേരെ വീട്ടിലെ വളര്‍ത്തുനായ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
നായയുടെ ആക്രമണത്തില്‍ ഭയന്നുവിറച്ച വിജയന്‍ ജ്യോത്സ്യന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ വീട്ടുകാര്‍ വിജയന്‍ ജ്യോത്സ്യനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട് വൃത്തിയാക്കാനായി പുറത്തിറക്കിയപ്പോഴാണ് വളര്‍ത്തുനായ വിജയന്‍ ജ്യോത്സ്യനെ ആക്രമിച്ചത്. ഇദ്ദേഹം സ്ഥിരമായി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പോകുന്ന വീട്ടിലെ നായയാണ് ആക്രമിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
https://www.facebook.com/Malayalivartha


























