ബി എസ് എന്‍ എലില്‍ പുതിയ സൗകര്യം; വിളിക്കുന്നയാളുടെ കീശ കാലിയാകും

സ്വകാര്യ ഫോണ്‍ കമ്പനികളെപ്പോലെ സര്‍ക്കാരിനു കീഴിലുള്ള ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്ക് അശ്ലീല സംഭാഷണ സേവനം ആരംഭിച്ചത് വിവാദമാവുന്നു. ഇതിനകം പലരും ഈ സേവനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.എസ്എംഎസ് വഴിയാണ് വരിക്കാര്‍ക്ക് ലൈംഗിക ഫോണ്‍ സംഭാഷണത്തിനു ക്ഷണം ലഭിക്കുന്നത്. ഹായ് ഐ മിസ് യു. ഹായ് ഐ ആം ഫ്രീ നൗ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ലഭിക്കുക. ഇതോടൊപ്പം 11 അക്ക പ്രത്യേക നമ്പറുമുണ്ടാവും.
ഈ 11 അക്ക നമ്പറില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എന്‍എല്‍ കേന്ദ്രത്തിലേക്കാണ് പോവുക. പിന്നീട് ഇത് ഒരു നമ്പറിലേക്ക് കണക്ട് ചെയ്യപ്പെടും. മറുഭാഗത്ത് യുവതിയാണ് ഉപഭോക്താവിനെ ഇക്കിളിപ്പെടുത്താന്‍ തയ്യാറായി നില്‍ക്കുന്നത്. വിളിക്കുന്നയാള്‍ യുവതിയോട് പേര് ചോദിച്ചാല്‍ ആദ്യം പറയുന്ന പേരല്ല പിന്നീട് വിളിക്കുമ്പോള്‍ കേള്‍ക്കുക. ഒരേ കോഡ് നമ്പറില്‍ വിളിച്ചാല്‍ ഒരാള്‍ തന്നെയാവും ഫോണ്‍ എടുക്കുകയെങ്കിലും പേര് മാത്രം മാറിക്കൊണ്ടിരിക്കും.പൂര്‍ണമായും വിളിക്കുന്നയാളിന്റെ ഇഷ്ടമനുസരിച്ച് തന്നെ സംസാരിക്കുന്ന യുവതി കുറച്ച് മിനിറ്റുകള്‍ക്കം പണം ആവശ്യപ്പെടും. 'സേവനത്തില്‍' സംതൃപ്തനായ വിളിക്കുന്നയാള്‍ ഇതിനു തയ്യാറാവുകയും ചെയ്യും.
തന്റെ ബാക്ക് അക്കൗണ്ടിലേക്ക് പണമിടുമോയെന്ന് ചോദിച്ച് യുവതി നമ്പറും നല്‍കും.ഒരു സ്വകാര്യ ഏജന്‍സിക്കാണ് ബിഎസ്എന്‍എല്‍ ഈ സേവനത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. വരിക്കാരനില്‍ നിന്നും ലഭിച്ച പണത്തിന്റെ 90 ശതമാനവും ഈ ഏജന്‍സിക്കാണ് ലഭിക്കുക. ബാക്കിയുള്ള 10 ശതമാനം മാത്രമേ ബിഎസ്എന്‍എല്ലിനു കിട്ടുകയുള്ളൂ.നിരവധി പേര്‍ ഈ സേവനത്തിനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും ബിഎസ്എന്‍എല്‍ ഇതു തുടരുക തന്നെയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് ഈ സേവനം കൂടുതലായി ഉപയോഗിക്കുന്നതത്രേ.
https://www.facebook.com/Malayalivartha


























