മഞ്ചേശ്വരത്ത് എം എല്‍ എ ആകാന്‍ തയ്യാറായി കെ സുരേന്ദ്രന്‍ ; തടയാന്‍ ഒരുങ്ങി ലീഗ് ഇടതും

കള്ളവോട്ട് ആരോപണം ശക്തമായ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എംഎല്‍എ ആകുമെന്ന് സൂചന. കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ നല്‍കിയിരുന്ന കേസ് അന്തിമ ഘട്ടത്തിലാണ് . കേസില്‍ അടുത്ത മാസം വിധി വരും. വിധി സുരേന്ദ്രന്‍ അനുകൂലമായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ സുരേന്ദ്രന്‍ എംഎല്‍എ ആകും.
അതിനിടെ കേസില്‍ വിധി പ്രതികൂലമായിരിക്കുമെന്ന് മനസിലാക്കിയ മുസ്ലിംലീഗ് സുരേന്ദ്രന്‍ എംഎല്‍എ ആകാതിരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിനെ രാജി വയ്പ്പിക്കാനുള്ള ശ്രമങ്ങള്‍ ലീഗ് നടത്തുന്നുണ്ടെന്നാണ് സൂചനകള്‍. ബിജെപിയില്‍ നിന്ന് ഒരംഗം കൂടി നിയമസഭയില്‍ എത്തുന്നതിനോട് ലീഗിനെ കൂടാതെ ഇടത് പക്ഷത്തിനും എതിര്‍പ്പുണ്ട്. അതിനാല്‍ ഇടത് പക്ഷത്തിന്റെ പിന്തുണ ഉണ്ടെന്നും വിവരങ്ങളുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha


























