നാടിനെ നടുക്കി ഏഴുവയസുകാരിയുടെ ആത്മഹത്യ; ഏഴു വയസ്സുകാരിയുടെ ആത്മഹത്യയ്ക്ക് കാരണം തേടി പൊലീസ്

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരന്തം കേട്ട് ഞെട്ടിയ മലയാളിയുടെ മനസ്സിലേക്ക് ചോദ്യ ശരങ്ങളുമായി കാട്ടായിക്കോണത്തെ ഏഴുവയസ്സുകാരിയും. ആര്‍ക്കും ഈ കൊച്ചുകുട്ടിയുടെ മരണത്തില്‍ വ്യക്തമായ ഉത്തരമില്ല. ഏഴ് വയസ്സുകാരിയുടെ മരണത്തില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ച കാട്ടായിക്കോണത്തുകാര്‍ പരസ്പരം ചോദ്യങ്ങള്‍ ചോദിക്കുകയാണ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരനുമായി വീട്ടുമുറ്റത്ത് കളനാടിനെ നടുക്കച്ചിരുന്ന കാവ്യയെയാണ് വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ആദ്യം പരന്ന വാര്‍ത്ത. എന്നാല്‍ കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയൊന്നും പൊലീസ് കാണുന്നില്ല. വീടിനടുത്തുള്ള അമ്പലത്തില്‍ വൈകുന്നേരം പോയിരുന്നു. അതിന് ശേഷം കുളിമുറിയില്‍ കയറിയതാണ് പെണ്‍കുട്ടിയെന്നാണ് വിവരം.
തൊട്ടടുത്ത വീട്ടിലെ സ്ത്രീക്കൊപ്പമാണ് കുട്ടി സ്ഥിരമായി അമ്പലത്തില്‍ പോകുന്നത്. ഇന്നലെയും അമ്പലത്തില്‍ പോയി വന്ന ശേഷം കുട്ടി കുളിമുറിക്ക് അകത്ത് കറി കുറേ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വന്നില്ല. സംശയം തോന്നിയ അമ്മ മഹേശ്വരി വാതില്‍ മുട്ടിയിട്ടും കുട്ടി വാതില്‍ തുറന്നില്ല. ഉറക്കെ വിളിച്ചിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നപ്പോള്‍ തള്ളിതുറക്കുകയായിരുന്നു. അകത്ത് കയറി നോക്കിയപ്പോള്‍ കുട്ടി തോര്‍ത്തില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.
അമ്പലത്തില്‍ പോയിട്ട് വന്ന ശേഷം വിളക്ക് കത്തിക്കാന്‍ ഒന്നുകൂടി പോകണം എന്ന് പറഞ്ഞാണ് കാവ്യ കുളിമുറിയില്‍ കയറിയത്. അമ്മ മഹേശ്വരി പനി ബാധിച്ച് കിടപ്പിലായിരുന്ന മുറിയിലെ അറ്റാച്ച്ഡ് ബാത് റൂമിലാണ് കുട്ടി കയറിയത്. കാട്ടായിക്കോണത്ത് പിക്കഅപ്പ് ഓട്ടോറിക്ഷ ഓടിക്കുന്ന സജുവാണ് കുട്ടിയുടെ അച്ഛന്‍, അമ്മ മഹേശ്വരി കാട്ടായിക്കോണത്ത് ഡിറ്റിപി സെന്റര്‍ നടത്തുകയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹ സാഹചര്യത്തിലെ മരണത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോത്തന്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും കൂടുതല്‍ അന്വേഷണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
പെണ്‍കുട്ടി എല്ലാ ദിവസവും സമീപത്തുള്ള അമ്പലത്തില്‍ പോകുമായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. വീടിന് പുറത്തോ സ്‌കൂളിലോ പെണ്‍കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ വേണ്ട സംഭവങ്ങള്‍ എന്താണെന്നാണ് നാട്ടുകാരും പൊലീസും ഒരുപോലെ ആലോചിക്കുന്നത്.കുളിക്കാനുപയോഗിക്കുന്ന തോര്‍ത്തുപയോഗിച്ചാണ് കുട്ടി തൂങ്ങിമരിച്ചത്. ക്ലോസറ്റിന്റെ പുറത്ത് കയറി നിന്നാണ് പെണ്‍കുട്ടി ജനാലയില്‍ കുരിക്കിട്ടതെന്നാണ് പൊലീസ് നിഗമനം.
രണ്ടാം ക്ലാസുകാരിയായ കാവ്യയെക്കുറിച്ച് അയല്‍വാസികള്‍ക്കും സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ക്കുമുള്‍പ്പടെ വലിയ അഭിപ്രായമാണ്. മിടുക്കിയായ കുട്ടിയായിരുന്നു അവള്‍ എന്നാണ് കാവ്യക്ക് അവര്‍ നല്‍കുന്ന വിശേഷണം. മേരിമാത സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാവ്യ.സഹോദരന്‍ 5ാം ക്ലാസില്‍ പഠിക്കുന്നു.ഇതിനിടയിലാണ് വീട്ടിലെ കുളിമുറിയുടെ ജനലില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























