മഞ്ചേശ്വരത്ത് ലീഗിനെ കള്ളന്മാരാക്കാനുള്ള ബിജെപി തന്ത്രത്തെ തള്ളി അബ്ദുള്‍ റസാഖ് എം എല്‍ എ

മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി മഞ്ചേശ്വരം മുസ്ലിംലീഗ് എംഎംല്‍എ പിബി അബ്ദുള്‍ റസാഖ്. ജനങ്ങളുടെ ഇടയില്‍ ലീഗിനെ കള്ളന്മാരാക്കാനുള്ള ചിലരുടെ ശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അബ്ദുള്‍ റസാഖ് എംഎല്‍എ വ്യക്തമാക്കി. മരിച്ച ആറുപേരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്ന് ബിജെപി പറയുന്നത് കളവാണെന്ന് അബ്ദുള്‍ റസാഖ് എംഎല്‍എ വ്യക്തമാക്കി. ബിജെപി കളളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും അദ്ദേഹം പറയുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്നും അഞ്ച് വര്‍ഷം ഭരിക്കുമെന്നും അബ്ദുള്‍ റസാഖ് എംഎല്‍എ പറഞ്ഞു.
ബിജെപിയുടെ ആരോപണങ്ങള്‍ ലീഗ് ഗൗരവമായി എടുത്തിട്ടില്ലെന്നും അബ്ദുള്‍ റസാഖ് എംഎല്‍എ പറഞ്ഞു. കേസില്‍ കോടതി വിധി വരട്ടെയെന്നും അദ്ദേഹം. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ മരിച്ച നാലുപേരുടെ പേരില്‍ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. മരിച്ചവരും സ്ഥലത്തില്ലാതിരുന്നവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കേസില്‍ സുരേന്ദ്രന് അനുകൂലമായിരിക്കും വിധിയെന്നും അതിനാല്‍ അബ്ദുള്‍ റസാഖ് എംഎല്‍എയെ രാജി വയ്പ്പിച്ച് ഉപ തിരഞ്ഞെടുപ്പിന് ലീഗ് ശ്രമിക്കുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























