മതം മാറിയ കുടുംബത്തെ വേട്ടയാടി ആര്‍ എസ് എസ്

ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് ഇസ്ലാമായി മാറിയ എറണാകുളത്തെ യുവാവിനും കുടുംബത്തിനും സംഭവിച്ച കാര്യങ്ങള്‍ നടുക്കുന്നതാണ്. സന്ദീപെന്ന യുവാവും ഭാര്യയും കുഞ്ഞും ആര്‍എസ്എസിന്റെ ക്രൂരപീഡനങ്ങളാണ് മതംമാറിയതിന്റെ പേരില്‍ ഏറ്റുവാങ്ങുന്നത്. സന്ദീപ് സോഷ്യല്‍ മീഡിയില്‍ പങ്കുെവച്ച വീഡിയോ തുറന്നുകാട്ടുന്നത് ആര്‍എസ്എസിന്റെ തീവ്രവാദ മുഖമാണ്.ഈ വീഡിയോ തന്റെ അവസാനത്തേത് ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞാണ് സന്ദീപിന്റെ വീഡിയോ തുടങ്ങുന്നത്.
നാളെ താന്‍ ഉണ്ടാവുമെന്ന് ഉറപ്പില്ലെന്നും സന്ദീപ് പറയുന്നു. ഏത് നിമിഷവും ആര്‍എസ്എസുകാര്‍ ജീവനെടുക്കുമെന്ന ഭയത്തിലാണ് സന്ദീപും കുടുംബവും. ഈ കുടുംബത്തിന് സംഭവിച്ചത് ഇതാണ്.ഹിന്ദുമത വിശ്വാസി ആയിരുന്ന സന്ദീപും കുടുംബവും ഒരു വര്‍ഷം മുന്‍പാണ് ഇസ്ലാം മതം സ്വീകരിച്ചത്. കോഴിക്കോടുള്ള തര്‍ബിയ്യത്ത് ഇസ്ലാമിക് സഭയില്‍ നിന്നാണ് സന്ദീപും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം ഇസ്ലാം മതം സ്വീകരിച്ചത്.
മതപഠന ക്ലാസ്സിനിടെ മനു എന്ന തിരുവന്തപുരം സ്വദേശിയെ പരിചയപ്പെട്ടിരുന്നു. ക്ലാസ്സ് കഴിഞ്ഞ് തര്‍ബിയ്യത്ത് ഇസ്ലാമിക് സഭയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഇയാളെ വിളിച്ച് ജോലി എന്തെങ്കിലും ശരിയാക്കി തരാമോ എന്നന്വേഷിച്ചു. ഇയാള്‍ പറഞ്ഞ പ്രകാരം ചെറുവണ്ണൂരെന്ന സ്ഥലത്ത് ചെന്നു.അവിടെ വെച്ചാണ് താനും കുടുംബവും ആര്‍എസ്എസിന്റെ കെണിയിലായതെന്നും സന്ദീപ് പറയുന്നു. തീവ്രവാദം എന്ന് കേട്ട് പരിചയം മാത്രമുള്ള തനിക്ക് അന്ന് മനസ്സിലായി ആര്‍എസ്എസ്സുകാരാണ് തീവ്രവാദികള്‍ എന്ന് സന്ദീപ് വ്യക്തമാക്കുന്നു.മതതീവ്രവാദമാണ് ആര്‍എസ്എസ് നടപ്പാക്കുന്നത്. താനും ഭാര്യയും പ്രായപൂര്‍ത്തിയായവരാണ്.
സ്വന്തം ഇഷ്ടപ്രകാരം മതം മാറിയവരാണ്. തങ്ങളുടെ മകള്‍ ഏത് രീതിയില്‍ വളരണം എന്നത് തങ്ങളുടെ തീരുമാനമാണ്. ഞങ്ങളുടെ ആ തീരുമാനം വകവെയ്ക്കാതെ ഭീഷണിപ്പെടുത്തുകയായിരുന്നു ആര്‍എസ്എസുകാര്‍.ചെറുവണ്ണൂരിലെ ആര്‍എസ്എസ് ക്യാമ്പില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും സന്ദീപ് വെളിപ്പെടുത്തുന്നു. പല പ്രായത്തിലുള്ള ആളുകളാണ് ആശ്രമം പോലുള്ള ആ ക്യാമ്പിലുള്ളത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറിയവര്‍ പോലും അവിടെ പെട്ടുപോയിരിക്കുകയാണെന്ന് സന്ദീപ് പറയുന്നു.അച്ഛന്‍ മരിച്ചപ്പോഴാണ് തനിക്കും കുടുംബത്തിനും അവിടെ നിന്നും രക്ഷപ്പെടാന്‍ സാധിച്ചത്. തിരികെ ചെല്ലാതിരുന്നപ്പോള്‍ ഭീഷണിയും വന്നു. തിരികെ കോഴിക്കോട് ചെന്നില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി എന്നും സന്ദീപ് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha


























