ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്ക് മാറ്റി. അതേസമയം കോടിയേരി സുഖംപ്രാപിച്ചുവെന്നും ഭയപ്പെടാനില്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.
https://www.facebook.com/Malayalivartha


























