മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി കേസുകള്‍ വാദിച്ച അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി കേസുകള്‍ വാദിച്ച ഒമ്പത് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വിവിധ കേസുകളില്‍ ഹാജരായ ഒന്‍പത് അഭിഭാഷകരെയാണ് സസ്‌പെന്റ് ചെയ്തത്.
ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദ്ദേശം ലംഘിച്ചുവെന്നാണ് നോട്ടീസില്‍ കാരണമായി കാണിച്ചിരിക്കുന്നത്. അസോസിയേഷന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹാജരായതെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ വിവിധ കോടതി പരിസരങ്ങളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍ തടയുന്ന നിലയിലേക്കു പോലും കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മാധ്യമപ്രവര്‍ത്തകരുടെ കേസ് വാദിച്ച അഭിഭാഷകരെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha


























