മാലിന്യത്തര്‍ക്കം വീട്ടമ്മ അടിയേറ്റ് മരിച്ചു

പറമ്പില്‍ മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു. റാന്നി അയിരൂര്‍ ചിറപ്പുറം കോളനിയില്‍ ചിറപ്പുറത്ത് കുന്നംകുഴിയില്‍ വീട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ അമ്മിണിയാണ് (60) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മിണിയുടെ ഭര്‍തൃസഹോദരന്‍ കുന്നംകുഴിയില്‍ വീട്ടില്‍ കുഞ്ഞൂഞ്ഞിനെ (62) കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു .
ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം നടന്നത്. കുഞ്ഞൂഞ്ഞ് തന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനെ അമ്മിണി ചോദ്യം ചെയ്തതോടെ വഴക്കായി. തുടര്‍ന്ന് തൊഴിലുറപ്പ് ജോലിക്ക് പോകാനായി റോഡിലേക്ക് ഇറങ്ങിയ അമ്മിണിയെ പിന്നാലെ വന്ന കുഞ്ഞൂഞ്ഞ് തേക്കുകമ്പ് കൊണ്ട് തലയ്ക്കടിച്ചു.
നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ അമ്മിണി ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു. അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കോയിപ്രം പൊലീസെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: സാബു (മുംബയ്), ലിജിന്‍, ലാലു.
https://www.facebook.com/Malayalivartha























