103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി

വിശ്വാസത്തിന്റെയും ഭക്തിയുടെയും കരുത്തില്‍ മൂന്നാം തവണയും അയ്യപ്പനെ കണ്ടതിന്റെ നിര്‍വൃതിയാണ് പാറുക്കുട്ടി മുത്തശ്ശി. 2023ല്‍ തന്റെ 100ാം വയസിലാണ് പാറുക്കുട്ടി കന്നിമാളികപ്പുറമായി ശബരിമല സന്നിദ്ധാനത്തെത്തിയത്. ഇത്തവണ പതിനെട്ടാം പടിവരെ ഡോളിയിലായിരുന്നു മലകയറ്റം. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മുകളിലെത്തിയത്. സുഖമായി അയ്യപ്പനെ തൊഴാന്‍ കഴിഞ്ഞെന്നും പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം സുഖദര്‍ശനം സാദ്ധ്യമാക്കിയെന്നും മുത്തശ്ശി പറയുന്നു.
വയനാട് മീനങ്ങാടിക്ക് സമീപമുള്ള കൊളേരി സ്വദേശിയാണ് പാറുകുട്ടി. പേരക്കുട്ടികളും ബന്ധുക്കളും മലയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ പേരമകന്‍ ഗിരീഷ് കുമാറാണ് മുത്തശ്ശിയും പോരുന്നോയെന്ന് ചോദിച്ചത്. അങ്ങനെയാണ് 2023ല്‍ ആദ്യമായി പാറുകുട്ടി മലകയറിയത്. കഴിഞ്ഞ വര്‍ഷവും മലകയറി. ബന്ധുക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 12 പേരടങ്ങുന്ന സംഘത്തോടൊപ്പം കോളേരി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് ഇത്തവണ മുത്തശ്ശി മലകയറിയത്.
102ാം വയസില്‍ അഭിനയരംഗത്തും പരീക്ഷണം നടത്തിയിരിക്കുകയാണ് പാറുക്കുട്ടി. ഏറ്റുമാനൂര്‍ സ്വദേശി വിശ്വ തേജസ് സംവിധാനം ചെയ്ത രുദ്രന്റെ നീരാട്ട് എന്ന സിനിമയിലാണ് പാറുക്കുട്ടി അഭിനയിച്ചത്. 100ാം വയസില്‍ ശബരിമല തീര്‍ത്ഥാടന യാത്ര നടത്തുന്ന ഒരു മുത്തശ്ശിയായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമ മാര്‍ച്ചിലാകും പുറത്തിറങ്ങുന്നത്.
https://www.facebook.com/Malayalivartha























