പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം...

പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരമായി. വികസിത് ഭാരത് ഗ്യാരണ്ടീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു.
പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സർക്കാറിന്‍റെ അഭിമാന പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽ വന്നു.
അതേസമയം, ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇടതുപക്ഷ പാർട്ടികളുടെ യോജിച്ച പ്രക്ഷോഭം നാളെയും കോൺഗ്രസിന്റേത് 28നും നടക്കും.
27ന് ചേരുന്ന കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം തുടർ സമരപരിപാടികൾ ചർച്ച ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha























