പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി

പ്രണയിച്ചയാളെ വിവാഹം ചെയ്ത് കൊടുക്കാത്തതിനെ തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി. ഗുജറാത്തിലെ വഡോദരയിലെ പാദഗ്രാമത്തിലാണ് സംഭവം. തന്നെ മുറിയില്‍ പൂട്ടിയിടുന്നതിന്റെ വൈരാഗ്യത്തില്‍ മൂന്നുമാസമായി പിതാവ് ഷാനാ ചൗദയെ കൊല്ലാന്‍ കാമുകനുമായി ചേര്‍ന്ന് പെണ്‍കുട്ടി ആസൂത്രണം നടത്തുകയായിരുന്നു.
സംഭവദിവസം രാത്രി ഉറക്ക ഗുളിക ഭക്ഷണത്തില്‍ കലര്‍ത്തി പെണ്‍കുട്ടി മാതാപിതാക്കളെ മയക്കികിടത്തി. ശേഷം കാമുകനെയും അയാളുടെ സുഹൃത്തിനെയും അവിടേക്ക് വിളിച്ചുവരുത്തി. ഷാനാ ചൗദയെ നിരവധി തവണ പെണ്‍കുട്ടിയുടെ കാമുകനായ രഞ്ജിത്ത് കുത്തി. ഇതേ സമയം പെണ്‍കുട്ടിയുടെ അമ്മ സമീപത്ത് മയങ്ങികിടക്കുകയായിരുന്നു. എന്നാല്‍ പിതാവിനെ കൊല്ലുന്നത് പെണ്‍കുട്ടി ജനല്‍ വഴി കാണുന്നുണ്ടായിരുന്നു.
ജൂലായില്‍ പെണ്‍കുട്ടി രഞ്ജിത്തിനൊപ്പം ഒളിച്ചോടിയതിനാല്‍ പിതാവ് ഷാന ചൗദ കാമുകനെതിരെ പോക്‌സോ കേസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് കൊല നടത്തിയത്. ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മോത്തിയാണ് രഞ്ജിത്തിനെതിരെ സംശയം പ്രകടിപ്പിച്ചത്. രണ്ടാഴ്ച മുന്‍പും പെണ്‍കുട്ടിയെ കണ്ടതിന് ശേഷം രഞ്ജിത്ത് തന്റെ സഹോദരനുമായി വഴക്കിട്ടിരുന്നെന്നും കല്ല്യാണം നടത്തി കൊടുത്തില്ലെങ്കില്‍ കുടുംബത്തിലുള്ളവരെ കൊല്ലാന്‍ മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും മോത്തി ആരോപിച്ചു. സംഭവത്തില്‍ പെണ്‍കുട്ടി, കാമുകന്‍ രഞ്ജിത്ത് വഗേല, അയാളുടെ സുഹൃത്ത് ഭവ്യ ശ്രീവാസ്തവ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha
























