സ്വാമിക്കിരിക്കാനുള്ള സിംഹാസനം എടുത്തുമാറ്റി; കടകംപള്ളിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്തപുരം തീര്‍ഥകുളം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. വേദിയില്‍ പതിവിനു വിപരീതമായി സിംഹാസനം കണ്ട മന്ത്രി കടകംപള്ളി വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ സിംഹാസനം എടുത്തുമാറ്റി.
ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ ഒരുക്കിയിട്ടതായിരുന്നു സിംഹാസനം. എന്നാല്‍ മഠാതിപതിക്ക് പകരം സ്‌റ്റേജിലെത്തിയ വിധുര സ്വാമികള്‍ ഈ കാഴ്ച കണ്ട ഉടന്‍ തന്നെ മടങ്ങി പോയി.
മന്ത്രി കടകംപള്ളിയുടെ ഈ നടപടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനാവശ്യ പരിഗണനകള്‍ക്കും എതിരെയുള്ള ഒരു ചുവടുവയ്പ്പായി ഈ സംഭവത്തെ ഉയര്‍ത്തി കാണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























