ആദ്യം ബീഫ് ഫെസ്റ്റ്; പിന്നെ ബിജെപിയുടെ ചാണക വെള്ളം തളിച്ചുള്ള ശുദ്ധികലശവും പാല്‍പ്പായസ ഫെസ്റ്റും

ഇടുക്കിയില്‍ സിപിഎം ബീഫ് ഫെസ്റ്റ് നടത്തി മടങ്ങിയ സ്ഥലത്ത് വച്ച് ചാണക വെള്ളം തളിച്ച് ശുചിയാക്കി ബിജെപിയുടെ പാല്‍പ്പായസ വിതരണം. മുതുകുളത്ത് ബീഫ് ഫെസ്റ്റ് നടന്ന സ്ഥലത്താണ് ചാണക വെള്ളം തളിച്ച ശേഷം പാല്‍പ്പായസം നല്‍കിയത്.
ഞായറാഴ്ച വൈകുന്നേരം സിപിഎം മുതുകുളം ലോക്കല്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാട്, ബീഫ് രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ ഹൈസ്‌കൂള്‍ ജങ്ഷനില്‍ സമ്മേളനവും ബീഫ് ഫെസ്റ്റും നടത്തിയതിനു പകരമായി തിങ്കളാഴ്ച വൈകുന്നേരം ബിജെപി പ്രവര്‍ത്തകര്‍ ഇതേ സ്ഥലത്ത് എത്തിപാല്പായസം ഫെസ്റ്റ് നടത്തുകയായിരുന്നു.
ഹൈസ്‌കൂള്‍ ജങ്ഷന്‍ മുതല്‍ പാണ്ഡര്‍കാവ് ജങ്ഷന്‍ വരെയായിരുന്നു പ്രകടനം. പ്രകടനത്തിലുട നീളം ചാണകവെള്ളം തളിച്ച് വഴി വൃത്തിയാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ കടന്നു പോയത്. അതിനു ശേഷമായിരുന്നു പായസ ഫെസ്റ്റ്.
https://www.facebook.com/Malayalivartha
























