പനി തടയാന്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനം;23ന് ജില്ലാതലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം: മുഖ്യമന്ത്രി പിണറായി

പനി തടയാന്‍ വാര്‍ഡു തലങ്ങളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അല്പം മുന്‍പ് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് പറഞ്ഞത്. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ അടിയന്തര നടപടിയെടുക്കും. രോഗികളുടെ കിടത്തി ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
ഇത് കൂടാതെ ഈ മാസം 23ന് ജില്ലാതലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. അന്നേ ദിവസം മൂന്നിന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























