പെമ്പിളൈ സമരത്തിന് ഇന്റലിജന്‍സ് മുന്നറിയിപ്പ്!!

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്താനൊരുങ്ങുന്ന ഭൂ സമരത്തിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചെങ്ങറ മോഡലില്‍ ഭൂ സമരം നടത്താനാണ് പെമ്പിളൈ ഒരുമൈ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. ജൂലൈ ഒമ്പതിനാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമി ആവശ്യപ്പെട്ടാണ് സമരം നടത്താനൊരുങ്ങുന്നത്.
വെറും ഭൂ സമരത്തിനല്ല പൊമ്പിളൈ ഒരുമൈ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസികള്‍, ദളിതര്‍ എന്നിവരെ മൂന്നാറിലെത്തിച്ച് പ്രക്ഷോഭം നടത്താനാണ് പദ്ധതിയെന്നും ഇതില്‍ വ്യക്തമാക്കുന്നു. ചെങ്ങറ മോഡല്‍ സമരമാണ് പദ്ധതിയിട്ടിരിക്കുന്നത്.
ടാറ്റയുടെ കൈവസമുള്ള ഭൂമിയില്‍ ചെങ്ങറ മോഡലില്‍ രാത്രികാലങ്ങളില്‍ കൈയ്യേറി കുടിലുകള്‍ കെട്ടി താമസിക്കാനാണ് നീക്കം.ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇതിനായി ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറില്‍ ക്യാമ്പ് ചെയ്ത് പദ്ധതികള്‍ തയ്യാറാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























