ജേക്കബ് തോമസിന്റെ ആരാണ് പായ്ചിറ നവാസ്? എന്തിനാണ് രണ്ടു പേര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചത്?

ജേക്കബ് തോമസിന്റെയും പായ്ചിറ നവാസിന്റെയും കാര്യമാണ് പറഞ്ഞു വരുന്നത്. പായിച്ചിറ നവാസിനെ പരിചയമില്ലാത്തവര്‍ക്കായി പരിചയപ്പെടുത്താം. അദ്ദേഹം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. ഉമ്മന്‍ ചാണ്ടി, കെ.എം മാണി, കെ ബാബു, കെ.എം.എബ്രഹാം തുടങ്ങിയ ഉന്നത നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി കൊടുക്കുന്നത് ശീലമാണ്. ബാര്‍ക്കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തിനിന്ന സമയത്ത് അദ്ദേഹം കേരളത്തിലെ അതിപ്രശസ്തരായ പൊതുജന വ്യവഹാരികളില്‍ ഒരാളായിരുന്നു.
പൊതുജന വ്യവഹാരം കാശുണ്ടാക്കാന്‍ കഴിയുന്ന വകുപ്പാണ് എന്ന് മുമ്പ് പലരും തെളിയിച്ചിട്ടുണ്ട്. ഒരു കേസ് ഒരാള്‍ക്കെതിരെ കൊടുക്കുക. തുടര്‍ന്ന് അയാളില്‍ നിന്നും ആവശ്യാനുസരണം പണം കരസ്ഥമാക്കിയ ശേഷം കേസ് പിന്‍വലിക്കുക തുടങ്ങിയ രീതികളാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇതൊക്കെ പറയുമ്പോഴും ഇങ്ങനെയല്ലാത്ത നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉണ്ടെന്നും മനസിലാക്കണം.
പായ്ചിറ നവാസ് പൊതുജന താത്പര്യമുള്ള വിഷയങ്ങളില്‍ നിരന്തരം ഇടപെടാറുണ്ട്. അദ്ദേഹമാണ് പലര്‍ക്കുമെതിരെ പരാതി നല്‍കി വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതോടെ അദ്ദേഹത്തിന്റെ വിശ്വസ്തനായി നവാസ് മാറി. ജേക്കബ് തോമ സിനു താത്പര്യമുള്ള വിഷയങ്ങളില്‍ നവാസ് പരാതി കൊടുക്കും. വിജിലന്‍സ് കോടതികളിലാണ് ഇത്തരത്തില്‍ പരാതി നല്‍കാറുള്ളത്. കോടതി ക്വിക്ക് വെരിഫിക്കേഷന്‍ ഉത്തരവിറക്കും. ഉടനെ ജേക്കബ് തോമസ് വിഷയത്തില്‍ ഇടപെടുകയും അന്വേഷണം തുടങ്ങുകയും ചെയ്യും.
അടുത്ത കാലത്ത് ലിംഗം പോയ സ്വാമിയെ അനുകൂലിച്ചും നവാസ് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. നവാസിനെ കൂടാതെ ജേക്കബ് തോമസിന്റെ ഓഫീസില്‍ മറ്റ് ചില വിവരാവകാശ പ്രവര്‍ത്തകര്‍ കൂടി തമ്പടിക്കാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ ഇന്റലിജന്‍സ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു.
ജേക്കബ് തോമസിനെ സംബന്ധിച്ചടത്തോളം ഇത് കഷ്ടകാല സമയമാണ്. അദ്ദേഹത്തിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം ഉത്തരവിട്ടു കഴിഞ്ഞു. അതിനു പിന്നാലെയാണ് നവാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഉന്നതര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കേസ് കൊടുക്കുന്നു എന്നാണ് ത്വരിതാന്വേഷണ വിഷയം.
അതായത് ജേക്കബ് തോമസ് ആര്‍ക്കെതിരെയൊക്കെ പരാതി കൊടുപ്പിച്ചോ അതെല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നു ചുരുക്കം. ധനം കൈകാര്യം ചെയ്യുന്ന ഐഎഎസുകാര്‍ക്കെതിരെ തിരിയുമ്പോള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പണി കമ്പി പാരയുടെ രൂപത്തില്‍ വരും.
https://www.facebook.com/Malayalivartha
























