ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കു ; പനിയെ അകറ്റു

സംസ്ഥാനത്ത് പനി പടര്‍ന്നുകൊണ്ടിരിക്കെ തടയാന്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആരോഗ്യവകുപ്പ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലുള്ള മാരകമായ പനി മറ്റുള്ളവരിലേക്കു പകരാതിരിക്കാന്‍ രോഗബാധിതര്‍ കൊതുകു വല ഉപയോഗിക്കണം. എച്ച് 1 എന്‍ 1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടില്ല. വീടും പരിസരവും വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കേണ്ടതുണ്ട്.
ആഴ്ചയിലൊരിക്കല്‍ െ്രെഡഡേ ആയി ആചരിക്കുന്നതോടൊപ്പം കൊതുകുകളുടെ ഉറവിട നശീകരണം നടത്തുകയും ചെയ്യണം. ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വൈറല്‍ പനി മാറാന്‍ വിശ്രമമാണ് വേണ്ടത്.
ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 പനി അധികയാളുകളിലും മാരകമാവാറില്ല. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ തന്നെ പനി ഭേദമാവും. ശാരീരികവും മാനസികമായ വിശ്രമം പനി ഭേദമാക്കാന്‍ സഹായിക്കും. ലളിതവും ദഹിക്കുന്നതുായ ഭക്ഷണമാണ് കഴിക്കേണ്ടത്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
ദിവസവും എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിച്ചേ തീരൂ. ഉപ്പും പഞ്ചസാരയും ചേര്‍ത്തു തയ്യാറാക്കിയ പാനീയം ക്ഷീണമകറ്റാന്‍ സഹായിക്കും. കുട്ടികള്‍, പ്രായം ചെന്നവര്‍, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, വൃക്ക രോഗങ്ങള്‍, ശ്വാസ കോശ രോഗികള്‍ എന്നിവര്‍ക്കു പനി വന്നാല്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പനി വരികയാണെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടുകയാണ് ചെയ്യേണ്ടത്. ശരീരത്തില്‍ മുറിവുള്ളവര്‍ അഴുക്കുവെള്ളത്തില്‍ ഇറങ്ങാന്‍ പാടില്ല. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിച്ചേ തീരൂ. പനിയുള്ളവര്‍ ദൂരയാത്രകള്‍ ഒഴിവാക്കുകയും വേണം.
https://www.facebook.com/Malayalivartha
























