മാതാപിതാക്കളുടെ അശ്രദ്ധ ; നഷ്ടപ്പെട്ടത്ത് പിഞ്ചുകുഞ്ഞിന്റെ ജീവന്‍

മാതാപിതാക്കളുടെ അശ്രദ്ധയെത്തുടര്‍ന്നു കുഞ്ഞിന് ദാരുണ അന്ത്യം. കൊച്ചിയിലാണ് രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് നാടിനെ ഞെട്ടിച്ച സംഭവം വടന്നത്. പനങ്ങാട് സ്വദേശിയായ ഉമേഷിന്റെ മകനാണ് വീടിന് അടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചത്. വൈകീട്ട് ആറു മണിക്കാണ് അപകടം നടന്നത്.
വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരുന്ന കുട്ടി ഇതിനിടെ കളിക്കാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ഉമേഷിന്റെ മടിയില്‍ നിന്നാണ് കുട്ടി ഇറങ്ങിപ്പോയത്. ഇതു ശ്രദ്ധിക്കാതെ ഉമേഷും ഭാര്യയും ടിവിയില്‍ തന്നെ മുഴുകിയിരിക്കെ കുട്ടി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞപ്പോഴാണ് മകന്‍ വീടിനുള്ളില്‍ ഇല്ലെന്നു ഉമേഷ് ശ്രദ്ധിച്ചത്. തുടര്‍ന്ന് വീടിന് സമീപം മുഴുവന്‍ ഇവര്‍ തിരഞ്ഞെങ്കിലും കാണാന്‍ സാധിച്ചില്ല. ഇതോടെ നാട്ടുകാരും ഇവര്‍ക്കൊപ്പം തിരച്ചിലില്‍ ചേര്‍ന്നു. അതിനിടെയാണ് കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് പിടയുന്നതായി ഒരാള്‍ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























