പുതുവൈപ്പിന്‍ പ്രശ്‌നത്തെ 'കൂളായി ' ഒതുക്കി പിണറായി

പുതുവൈപ്പിന്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ നിലപ്പാട് സമരക്കാരെ മുഴുവന്‍ വിഡ്ഢികളാകുന്ന തരത്തില്‍ ഒതുക്കി പിണറായി .പുതുവൈപ്പിലെ ഐഒസി പാചക വാതക ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് സര്‍ക്കാര്‍.
എന്നാല്‍ തത്ക്കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഐഒസിയോട് ആവശ്യപ്പെടാമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാമെന്നും യോഗത്തില്‍ ഉറപ്പുനല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍, വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മ, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, പുതുവൈപ്പ് സമര സമിതി പ്രതിനിധികള്‍, ഐഒസി ഉദ്യോഗസ്ഥര്‍, വരാപ്പുഴ മെത്രോപ്പൊലീത്തയുടെ പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
എന്തുവന്നാലും പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ അനുവദിക്കാനാകില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. എന്നാല്‍ ഇതൊരു കേന്ദ്രപദ്ധതിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.
അതേസമയം, പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും പാരിസ്ഥിതിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന സര്‍ക്കാര്‍ ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha
























