അമ്മ നടന്റെ പക്ഷത്ത് തന്നെ: നീതി ലഭ്യമായില്ലെങ്കില്‍ പ്രസ് മീറ്റ്; ജനങ്ങളോട് സത്യം വിളിച്ചു പറയുമെന്ന ഭീഷണിയുമായി അക്രമിക്കപ്പെട്ട നടി

ക്രൂര പീഡനത്തിന് ഇരയായ നടിയെ ഒറ്റപ്പെടുത്തി നടനെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി വാദിക്കുന്ന അമ്മ ഒരുപക്ഷത്ത്. താരത്തെ കേസില്‍ കുടുക്കാനുറച്ച് പോലീസ് മറുപക്ഷത്ത്. ഒറ്റപ്പെട്ട് നടിയും കുടുംബവും. ഇന്നത്തെ അമ്മയോഗം പൂര്‍ണ്ണ പിന്തുണനല്‍കിയത് ദിലീപിന്. ഒപ്പം നടിക്ക് സഹതാപവും. എല്ലാവരും വേട്ടക്കാരനൊപ്പമെന്ന നഗ്ന സത്യം പുറത്തായി ഒരിക്കല്‍ക്കൂടി. സ്ത്രീ സംഘടനക്കാര്‍ ഇടഞ്ഞുതന്നെ.
അക്രമിക്കപ്പെട്ട ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രസ് മീറ്റ് നടത്താന്‍ നടി തീരുമാനിച്ചതാണ്. ഗൂഢാലോചന പുറത്തു കൊണ്ടുവരും എന്ന പൊലീസിന്റെ ഉറപ്പിലാണ് ആ പ്രസ് മീറ്റ് നടക്കാതെ പോയത്. അനീതിയാണ് നടപ്പാകുന്നത് എന്നു വ്യക്തമായാല്‍ സര്‍ക്കാരിനേയും പൊലീസിനേയും പ്രതിരോധത്തിലാക്കുന്ന ആ പ്രസ് മീറ്റ് വൈകില്ല. നീതി ലഭിച്ചില്ലെങ്കില്‍ പ്രസ് മീറ്റ് വിളിച്ച് സത്യങ്ങള്‍ വിളിച്ചു പറയും അക്രമിക്കപ്പെട്ട നടിയുടെ ഈ ധീരമായ തീരുമാനം ഇപ്പോഴും പൊലീസിനു മുന്നിലുണ്ട്. ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുന്ന അന്വേഷണം നടത്തുമെന്നും പൊലീസ് നല്‍കിയ ഉറപ്പാണ് പ്രസ് മീറ്റില്‍ നിന്നും നടി മാറിനില്‍ക്കുന്നതിനു കാരണം.
വനിത മാഗസിനില്‍ നല്‍കിയ അഭിമുഖത്തിലും കഴിഞ്ഞ ദിവസം നല്‍കിയ പ്രസ് റിലീസിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി ആവര്‍ത്തിക്കുകയാണ്. എന്നാല്‍ നിലവില്‍ ഉയര്‍ന്ന പേരുകള്‍ തള്ളി കളയാനോ സ്വീകരിക്കാനോ തന്റെ കയ്യില്‍ തെളിവുകളില്ല എന്ന് നടി. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ആദ്യമായി രൂപം കൊണ്ട സ്ത്രീകളുടെ സിനിമ സംഘടന മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആദ്യമായി ആവശ്യപ്പെട്ടതും കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നതാണ്.
കേരളീയ മനഃസാക്ഷി അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. പൊലീസി നടത്തിയ സമാന്തര അന്വേഷണം നടിക്ക് നീതി ഉറപ്പാക്കണം എന്ന് ഉദ്ദേശിച്ചുള്ളതായിരുന്നു. പള്‍സര്‍ സുനി അറിയാതെ സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങള്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചും സാക്ഷികളിലൂടെയും പൊലീസ് അറിയുകയായിരുന്നു. അവസാനം ജയിലില്‍ നിന്നും ഒന്നാം പ്രതി എഴുതിയതായി പുറത്തു വന്ന കത്തടക്കം ക്രിമിനല്‍ ഗൂഢാലോചനയുടെ ചുരുളഴിക്കുന്നതായിരുന്നു. അക്രമിക്കപ്പെട്ട നടിയെ ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നു. എങ്കിലും പൊട്ടിത്തെറിക്കുന്ന പ്രതികരണത്തിന് നടിയോ സുഹൃത്തുക്കളോ തയ്യാറായില്ല.കേസില്‍ നീതി ലഭ്യമായില്ലെങ്കില്‍ പ്രസ് മീറ്റ് നടത്തി സത്യങ്ങള്‍ ജനങ്ങളോട് വിളിച്ചു പറയും എന്ന തീരുമാനത്തില്‍ തന്നെയാണ് നടി. രണ്ടാമത് പൊലീസിന് നല്‍കിയ മൊഴിയില്‍ തന്നെക്കൂടി പങ്കാളിയാക്കിയ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് നടി നല്‍കിയിട്ടുണ്ട്. പ്രതിയാകും എന്നറിഞ്ഞിട്ടും 21കോടി രൂപയുടെ ആസ്തിയുടെ വിവരങ്ങള്‍ നല്‍കി.അക്രമിക്കപ്പെട്ടവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്ന ധീരമായ തീരുമാനത്തിലാണ് ഇപ്പോഴും നടി.
അനീതിയാണ് നടപ്പിലാകുന്നത് എന്നു തോന്നിയാല്‍ ആ നിമിഷം നടി ജനങ്ങളുടെ മുന്നില്‍ എത്തും.ഇത് ഇടതു സര്‍ക്കാരിനെയും പൊലീസിനേയും പ്രതിരോധത്തിലാക്കും. പോലീസ് വിളിപ്പിച്ചത് സ്വന്തം പരാതിയില്‍ മൊഴിയെടുക്കാനെന്ന് ദിലീപ് പറയുമ്പോഴും ചോദ്യം ചെയ്യാനാണെന്നാണ് പോലീസ് ഭാഷ്യം. താരത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്പി എ. വി. ജോര്‍ജ്ജ് വ്യക്തമാക്കി. നടിക്ക് പിന്തുണ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. നടി പ്രസ് മീറ്റ് നടത്തി സത്യം വിളിച്ചു പറയണമെന്ന് സോഷ്യല്‍ മീഡിയയുടെ മുറവിളി. അല്ലെങ്കില്‍ ഈ വാര്‍ത്ത കണ്ട പൊതുജനം വിഢിയാകുമെന്നും അഭിപ്രായം ഉയരുന്നു. .ഇരയെ അപഹസിക്കുമ്പോള്‍ ആരും താരമായി വരുന്നില്ല പൊതുജനമാണ് താരങ്ങളെ സൃഷ്ടിക്കുന്നതെന്ന സത്യം മുന്‍ നിരതാരങ്ങള്‍ മറക്കരുതെന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
https://www.facebook.com/Malayalivartha
























