സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയുടെ ആദ്യ ഗഡു അനുവദിച്ചുകൊണ്ട് ഉത്തരവായി. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി. ഇതോടെ ഈ മാസത്തെ ശമ്പളത്തോടൊപ്പം മൂന്ന് ശതമാനം ഡിഎ കുടിശ്ശിക ജീവനക്കാര്‍ക്ക് ലഭിക്കും. ബജറ്റിലെ പ്രഖ്യാപനമാണ് ഉത്തരവായി ഇറങ്ങിയത്.
പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസ കുടിശ്ശികയും ഇതോടൊപ്പം വിതരണം ചെയ്യും.നിലവില്‍ 22 ശതമാനമായിരുന്ന ക്ഷാമബത്ത, പുതുക്കിയ ഉത്തരവ് പ്രകാരം 25 ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച ഈ തുക മാര്‍ച്ചിലെ ശമ്പളത്തിനും പെന്‍ഷനും ഒപ്പം ജീവനക്കാരുടെ കൈകളില്‍ എത്തും. ബാക്കിയുള്ള 10 ശതമാനം കുടിശ്ശിക അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha



























