Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

മസ്തിഷ്ക മരണം സംഭവിച്ച മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥന്റെ അവയവങ്ങൾ ദാനം ചെയ്തു

10 FEBRUARY 2026 05:32 PM IST
മലയാളി വാര്‍ത്ത

മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനായ അയ്യപ്പൻ (75) ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് പൂണിത്തുറ അമൃതഗിരി വീട്ടിൽ പി. അയ്യപ്പന് ഗുരുതരമായി പരിക്കേറ്റത്; തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻറെ മസ്തിഷ്ക മരണം ഇന്നലെ ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

അന്തരിച്ച ലതയാണ് അയ്യപ്പൻറെ ഭാര്യ. അമൃത ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരിയായ മകൾ ധന്യയും, മകൻ ധനേഷും കടുത്ത ദുഃഖത്തിനിടയിലും അവയവദാനം എന്ന മഹത്തായ തീരുമാനത്തിന് മുന്നോട്ടുവരികയായിരുന്നു.
സർക്കാർ ഏജൻസിയായ കെസോട്ടോ വഴിയാണ് അവയവദാനം നടപടികൾ പൂർത്തിയാക്കിയത്.

അയ്യപ്പൻറെ വലതു കൈ ഇന്ത്യയിലെ ആദ്യ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത സർജൻ ഡോക്ടർ സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലാണ് അമൃത ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള പത്തനംതിട്ട ജില്ലയിലെ പെരുനാട് സ്വദേശി 47 വയസ്സുള്ള കിഷോറിനു നൽകിയത്. അമൃത ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള മറ്റൊരു പത്തനംതിട്ട ജില്ലയിലെ കുമ്പഴ വെട്ടൂർ സ്വദേശി ആയ 58 കാരന് കരൾ മാറ്റിവെക്കൽ നടത്തിയത്. ശസ്ത്രക്രിയ ഡോക്ടർ ബിനോജ്. എസ്. ടി., ഡോക്ടർ സുധീന്ദ്രൻ. എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കണ്ണുകൾ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.

അച്ഛൻറെ വിയോഗം വലിയൊരു വേദനയാണെങ്കിൽ പോലും അച്ഛൻ വഴി ഒരുപാട് ആളുകൾക്ക് ജീവിതം തിരികെ ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും, അവയവദാനത്തിന്റെ പ്രസക്തി തങ്ങൾക്ക് ബോധ്യമുണ്ടെന്നും തങ്ങളുടെ പിതാവിന് നൽകാവുന്ന ഏറ്റവും വലിയ ആദരമാണ് ഇതെന്നും മക്കൾ പ്രതികരിച്ചു.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം, പൂർണ്ണ ആദരവോടെ മൃതദേഹം ബന്ധുമിത്രാദികൾക്ക് വിട്ടു നൽകി. പ്രാർത്ഥനാ ചടങ്ങുകൾക്ക് സ്വാമിമാരായ ജയദാമൃത ചൈതന്യ, സംസിദ്ധാമൃത ചൈതന്യ എന്നിവർ നേതൃത്വം നൽകി.
മരണാനന്തര അവയവ ദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ അയ്യപ്പൻറെ മൃതദേഹം അമൃത ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഡോക്ടർമാരും ജീവനക്കാരുമടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കുകയും ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഎം മണി പറഞ്ഞതിന്റെ നാടകീയമായ വേർഷനാണ് ശൈലജ ടീച്ചർ; രൂക്ഷമായ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ  (21 minutes ago)

വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി!!  (26 minutes ago)

SITയുടെ അറസ്റ്റ് പട്ടികയില്‍ കടകംപള്ളിയില്ല ! പിണറായി ഒടുക്കത്തെ കളി ; CM ഓഫീസ് വിറപ്പിച്ച് ഹൈക്കോടതി  (35 minutes ago)

'ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി'.....ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി!!  (40 minutes ago)

കോഴിക്കോട് ഉണ്ട്, കേസ് കൊടുക്കെടാ ! ഷഹനാസ് കരഞ്ഞുകൂവി പോസ്റ്റിടല്‍ ..പോയി പണിനോക്കടീന്ന് രാഹുല്‍  (45 minutes ago)

അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...  (58 minutes ago)

മർകസ് യുനാനിയിൽ പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്  (1 hour ago)

ടെക്നോപാര്‍ക്കിന്‍റെ സിഇഒ ആയി സന്ദീപ് കുമാര്‍ ഐഎഎസിനെ നിയമിച്ചു  (1 hour ago)

മസ്തിഷ്ക മരണം സംഭവിച്ച മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥന്റെ അവയവങ്ങൾ ദാനം ചെയ്തു  (1 hour ago)

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ ജില്ലാതല ഹാക്കത്തോണുകൾ...  (1 hour ago)

അറബ് ഹെൽത്ത് 2026: ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ അടുത്തറിഞ്ഞ് കർണാടക മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു...  (1 hour ago)

മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു  (1 hour ago)

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

Malayali Vartha Recommends