Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്

10 FEBRUARY 2026 01:24 AM IST
മലയാളി വാര്‍ത്ത

കൂടെ താമസിച്ചിരുന്ന സുഹൃത്ത് രാവിലെ ജോലി സ്ഥലത്തുനിന്നും തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ റൂമിലെത്തി നോക്കിയപ്പോഴാണ് ചിന്നു പാപ്പുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സുഹൃത്ത് മറ്റൊരാളോടൊപ്പം റൂമിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പരിസരത്തുള്ളവരും എത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.

ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസര്‍കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടുത്തിടെയായി ആണ്‍സുഹൃത്തും കൂടെ താമസിക്കുന്നുണ്ടായിരുന്നു. ആണ്‍ സുഹൃത്ത് രാവിലെ ജോലിക്ക് പോയി. ഇടയ്ക്ക് ഫോണ്‍ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാള്‍ റൂമിലെത്തിയത്. ചിന്നുവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ആദൂര്‍ സ്വദേശി ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയെയാണ് (25) കാസര്‍കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസര്‍കോട് ഭാഷാശൈലിയിലാണ് ചിന്നു വിഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷന്‍ വിഡിയോകളും ചെയ്തിരുന്നു.

ചിന്നുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. നാല് വയസ്സുള്ള മകന്‍ ചിന്നുവിന്റെ പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്. ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരനാണ് രേഷ്മയുടെ പിതാവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്: ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്  (15 minutes ago)

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു  (25 minutes ago)

കരാര്‍ പ്രകാരമുള്ള പ്രൊമോഷനില്‍ പങ്കെടുത്തില്ല: നടന്‍ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണന്‍  (31 minutes ago)

മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതിയില്‍2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ; 25 ലക്ഷം രൂപ മതി നഷ്ടപരിഹാരമെന്ന് സുപ്രീം കോടതി  (44 minutes ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം  (54 minutes ago)

19കാരിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് വിവാഹിതനായ അയല്‍വാസി: ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കി  (57 minutes ago)

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്  (1 hour ago)

സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍  (1 hour ago)

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (2 hours ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (3 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (4 hours ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (4 hours ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (5 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (6 hours ago)

Malayali Vartha Recommends