Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി, പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്..? സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മ.. മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ..


ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു

പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

10 FEBRUARY 2026 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി, പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്..? സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മ.. മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ..

ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.... ശസ്ത്രക്രിയപ്പിഴവ് തടയാൻ മാർഗരേഖ

ഛർദ്ദി​യെ ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്... ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷം, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം

സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി. പിണറായി സര്‍ക്കാരിന്റെ ഭരണം സാമ്പത്തിക ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, ഖജനാവ് കാലിയായിരിക്കുമ്പോഴും സെക്രട്ടറിയേറ്റില്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടിക്ക് മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു.

സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കും, മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ചായയും ലഘുഭക്ഷണവും എത്തിച്ചിരുന്നത്. 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വെറും 92 ദിവസങ്ങള്‍ക്കിടെ ഇതിന് ചെലവാക്കിയത് 6,05,434 രൂപ! അവധി ദിനങ്ങള്‍ ഒഴിവാക്കിയാല്‍ 72 പ്രവൃത്തി ദിനങ്ങളില്‍ ഓരോ ദിവസവും ശരാശരി 8,400 രൂപയുടെ ചായയും പലഹാരവുമാണ് ഈ ഉദ്യോഗസ്ഥര്‍ ഭക്ഷിച്ചത്. ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെ ഒരു മാസത്തെ ശമ്പളമാണ്

 

ഇക്കൂട്ടര്‍ ഒരു ദിവസം ചായ കുടിക്കാന്‍ മാത്രമായി പൊടിച്ചു കളയുന്നത് എന്നര്‍ത്ഥം. ഇത് തുടരുകയുമാണ്. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം കുടിശ്ശികയായി കിടന്ന തുക സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചപ്പൊഴാണ് ധൂര്‍ത്തിന്റെ വിവരം പുറത്തറിഞ്ഞ് ജനം ഞെട്ടിയത്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് സാധാരണക്കാരെ ഉപദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരത്തില്‍ ഖജനാവ് മുടിപ്പിക്കുന്നത്.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഈ ധനധൂര്‍ത്ത്. ഒരു മന്ത്രി ആയുര്‍വേദ വിധിപ്രകാരമുള്ള ഉഴിച്ചിലിനും പിഴിച്ചിലിനും തോര്‍ത്ത് വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചത്

 

വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ജനവിരുദ്ധമായ ഈ രീതികള്‍ ഉപേക്ഷിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും തയ്യാറായില്ല. ധനധൂര്‍ത്തിന്റെ അധികാരത്തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിന് മാതൃകയാവുകയും ചെയ്തു. യാത്രക്ക് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്ത സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇതിന് ചെലവായത് 35 കോടി രൂപയാണ്.

ഹെലികോപ്റ്ററിലെ യാത്രാവിവരങ്ങളെക്കുറിച്ച് നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍, അതിന് ഉത്തരം നല്‍കിയാല്‍ തന്റെ സുരക്ഷയെ ബാധിക്കുമെന്നുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇക്കാര്യത്തില്‍ എന്തിനാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി ദുരൂഹത നിലനിര്‍ത്തുന്നതെന്ന സംശയമാണ് ജനങ്ങളില്‍ അന്ന് ഉയര്‍ന്നത്.വികസനത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ പാഴാക്കിയത്.

 

ലോക കേരള സഭ പോലുള്ള മാമാങ്കം നടത്തിയതല്ലാതെ അതിന്റെ പേരില്‍ എടുത്തു പറയത്തക്ക നിക്ഷേപമോ വികസനമോ വന്നില്ല. പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ഇങ്ങനെ ചില പരിപാടികള്‍ നടത്തുകയെന്നത് പിണറായി സര്‍ക്കാരിന്റെ പൊതുരീതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയെ തുടർന്ന് അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു....  (12 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനത്തു... ആഗോള വിപണിയിൽ എണ്ണവിലയിൽ വീണ്ടും വർദ്ധനവ്  (24 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി റിയാദിലെ അൽഖർജിൽ നിര്യാതനായി....  (42 minutes ago)

അൻവറിലൂടെ ഉദകക്രിയ ചെയ്യുകയാണ് ലക്ഷ്യം.  (57 minutes ago)

ഹൈദരാബാദിലെ ദുർഗം ചെരുവു കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.... ശസ്ത്രക്രിയപ്പിഴവ് തടയാൻ മാർഗരേഖ  (1 hour ago)

എഞ്ചിൻ റൂം തുളച്ചു !  (1 hour ago)

ഛർദ്ദി​യെ ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്... ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷം, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം  (1 hour ago)

തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം... ആറ് പേർക്ക് പരുക്ക്  (2 hours ago)

ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം  (2 hours ago)

സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്  (2 hours ago)

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി....  (3 hours ago)

Malayali Vartha Recommends