മർകസ് യുനാനിയിൽ പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്

റമസാൻ വ്രതകാലത്തെ ആരോഗ്യപൂർവം വരവേൽക്കാൻ കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 വരെ 'പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്' നടക്കും. ക്യാമ്പിലെത്തുന്നവർക്ക് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയും നോമ്പുകാലത്തേക്ക് ആവശ്യമായ വ്യക്തിഗത ഡയറ്റ് ചാർട്ടും സൗജന്യമായിരിക്കും. വിവിധ തെറാപ്പികൾക്ക് 20 ശതമാനവും മരുന്നുകൾക്ക് 10 ശതമാനം വരെയും ഇളവുകളോട് കൂടെയാണ് ക്യാമ്പ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് തുടർ ചികിത്സക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
അസ്ഥി-സന്ധി രോഗങ്ങൾ, ചർമ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, ശ്വാസകോശ അസുഖങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, ശിശു രോഗങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. ഹിജാമ, കപ്പിംഗ് തെറാപ്പി, മസ്സാജ് തെറാപ്പി, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സകളും ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനം. രജിസ്ട്രേഷനായി 9562213535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha

























