വിവാദ വീരന്‍: മുഖ്യന് മറുപടിയുമായി കാനം
മുഖ്യമന്ത്രിയുടെ വിവാദ വീരന്‍ പരാമര്‍ശത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രി വിവാദ വീരന്‍ എന്ന് പറഞ്ഞത് എന്തായാലും തന്നെ കുറിച്ച് ആയിരിക്കില്ലെന്ന് കാനം പറഞ്ഞു. ആ തൊപ്പി തനിക്ക് ചേരില്ലെന്നും കാനം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോടാണ് കാനം ഇക്കാര്യം പറഞ്ഞത്. ചിലര്‍ വിവാദ വീരന്മാരാണെന്നും എല്ലാം തങ്ങളുടെ കൈയ്യിലാണെന്നാണ് ഇവര്‍ കരുതുന്നതെന്നുമായിരുന്നു പിണറായി പറഞ്ഞത്. മുമ്പും ഈ വിവാദ വീരന്മാര്‍ സര്‍ക്കാരിനെ വഴി തെറ്റിച്ച അനുഭവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടെയോ കാനത്തിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ പരാമര്‍ശം.
അതേസമയം മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ല എന്നത് പാര്‍ട്ടിയുടെ നിലപാടാണെന്നും ഇക്കാര്യം താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും കാനം വ്യക്തമാക്കി. ഇതില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റവന്യൂ മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമാണെന്നും കാനം പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കാനത്തിന്റെ പരാമര്‍ശം തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രാവിലെ രംഗത്തെത്തിയിരുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് താന്‍ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിളിക്കാത്ത യോഗത്തിന് റവന്യൂ മന്ത്രി എന്തിനു പോകണമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























